x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ൽ-​ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു


Published: August 16, 2026 06:08 AM IST | Updated: August 16, 2026 06:08 AM IST

അ​ങ്ക​മാ​ലി: അ​മ​ല ഫെ​ല്ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ നി​രാ​ലം​ബ​രാ​യ കാ​ൻ​സ​ർ, കി​ഡ്നി, കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കും ഏ​ക​സ്ഥ​രാ​യ നി​ർ​ധ​ന​ർ​ക്കും എ​ട്ടാം​ഘ​ട്ട മെ​ഡി​ക്ക​ൽ, ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി.

അ​മ​ല​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ജി എം. ​ജോ​ൺ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വീ​ൽ​ചെ​യ​ർ, ഊ​ന്നു​വ​ടി, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, വാ​ട്ട​ർ ബെ​ഡ് തു​ട​ങ്ങി​യ അ​ത്യാ​വ​ശ്യ മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ട്ടി​ൽ, കി​ട​ക്ക, ക​സേ​ര, ഫാ​ൻ തു​ട​ങ്ങി​യ ഗാ​ർ​ഹി​കോ​പ​ക​ര​ണ​ങ്ങ​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

അ​മ​ല ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ് സി​എ ജോ​ർ​ജ് കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് മു​ൻ ക​ൺ​ട്രി ഹെ​ഡ് ജോ​ൺ തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സി​റി​യ​ക് ജോ​ർ​ജ്, ജോ​സ് പാ​റേ​ക്കാ​ട്ടി​ൽ, കൊ​ച്ചു​ത്രേ​സ്യ ടീ​ച്ച​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് പ​ട​യാ​ട്ടി​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ആ​ന്റു പെ​രു​മാ​യ​ൻ, ഡാ​ന്റി കാ​ച്ച​പ്പി​ള്ളി, ലാ​ൽ പൈ​നാ​ട​ത്ത്, കെ.​ഒ.​ജോ​സ് , ഡെ​ന്നി പ​ട​യാ​ട്ടി​ൽ, കെ.​പി.​ജോ​സ​ഫ് , ജോ​ർ​ജ് കോ​ട്ട​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ സ​മാ​ഹ​രി​ച്ച ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ അ​മ​ല​ഭ​വ​ൻ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റി​ൽ വി​ത​ര​ണം ചെ​യ്ത​ത്. ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​മ്പ​താം​ഘ​ട്ട ഗാ​ർ​ഹി​ക ഉ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തു​മെ​ന്ന് അ​മ​ല ടീം ​ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു

Tags : nattu vishesham Medical and household equipment

Recent News

Corehub Up