x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ല്ലി​യാ​മ്പ​തി​യി​ൽ മ​ന്തു​രോ​ഗ നി​വാ​ര​ണ പ​രി​പാ​ടി


Published: June 12, 2026 02:00 AM IST | Updated: June 12, 2026 02:00 AM IST

നെ​ല്ലി​യാ​മ്പ​തി: ദേ​ശീ​യ മ​ന്തു​രോ​ഗ നി​വാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നെ​ല്ലി​യാ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​ന്തു​രോ​ഗ സ​മൂ​ഹ ചി​കി​ത്സാ​പ​രി​പാ​ടി തു​ട​ങ്ങി. നെ​ല്ലി​യാ​മ്പ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി. ​മാ​യാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​ല​ക്ഷ്മി​പ്രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ അ​ബി​ത പ്ര​ശാ​ന്ത്, ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ആ​രോ​ഗ്യം ജോ​യ്സ​ൺ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു.
വ​രും​ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലെ​ത്തി മ​ന്തു​രോ​ഗ നി​വാ​ര​ണ ഗു​ളി​ക​ക​ൾ വി​ത​ര​ണം ചെ​യ്യും.

Tags : Nattuvishesham Local Desk Medical treatment Nelliyampatti

Recent News

Corehub Up