മലപ്പുറം: കുട്ടികളില്‍ വര്‍ധിച്ചുവരുന്ന മാനസിക സമ്മര്‍ദം, ഏകാന്തത, നിരാശ, ആത്മഹത്യാ ചിന്തകള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ആവശ്യമായ വൈകാരിക പിന്തുണയും മാര്‍ഗനിര്‍ദേശവും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ചങ്ങാത്തം പദ്ധതിക്ക് തുടക്കമായി.
ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി നിര്‍വഹിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അഡ്വ. വി. റിനിഷ അധ്യക്ഷത വഹിച്ചു. എഡിഎം പി.ഒ. സാദിഖ് പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
ചങ്ങാത്തം പദ്ധതി ജില്ലയില്‍ നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഹയര്‍സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജൂഡ് ലൂയിസ്, മലപ്പുറം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ സുനിത, വാര്‍ഡ് കൗണ്‍സിലര്‍ കെ.യമുന, സിഡബ്ല്യുസി അംഗങ്ങളായ പി. പ്രസന്ന, അഡ്വ. ഷഹനാസ് ബീഗം, അഡ്വ. കെ.എസ്. ഫനൂജ, ചങ്ങാതി ചീഫ് മെന്ററായ കെ.എ. നന്ദജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Mental health of children