തൃശൂർ: ജില്ലാ മർച്ചന്റ്സ് അസോസിയേഷന്റെ 2026-2028 വർഷത്തെ പ്രവർത്തകസമിതി നിലവിൽ വന്നു. അരിയങ്ങാടിയിലുള്ള മർച്ചന്റ്സ് ടവർ ഹാളിൽ ചേർന്ന പ്രഥമയോഗത്തിൽ പുതിയ പ്രസിഡന്റായി സുനിൽ സൈമണ്‍ ചുമതലയേറ്റു. എ.ജെ. ജോർജ്- രക്ഷാധികാരി, എ.ഒ. സെബാസ്റ്റ്യൻ- ജനറൽ സെക്രട്ടറി, എം.എസ്. ജയകുമാർ- ട്രഷറർ എന്നിവരാണു മറ്റു ഭാരവാഹികൾ.
കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ. വിനോദ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയർമാൻ ജോഷി തേറാട്ടിൽ പ്രസംഗിച്ചു.
Tags : Nattuvishesham Local news Merchants Association