x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി യൂ​ണി​വേ​ഴ്സി​റ്റി ബി​രു​ദാ​ന​ന്ത​ര ബി​രു​ദം: 40 റാ​ങ്കു​ക​ളു​ടെ തി​ള​ക്ക​ത്തി​ൽ യു​സി കോ​ള​ജ്

വെബ് ഡെസ്ക്
Published: August 1, 2026 12:48 AM IST | Updated: August 1, 2026 12:48 AM IST

റാങ്ക് ജേതാക്കൾ

ആ​ലു​വ: എം​ജി സ​ർ​വ​ക​ലാ​ശാ​ല 2026ലെ ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​യി​ൽ ആ​ലു​വ യു​സി കോ​ളേ​ജി​ന് (ഓ​ട്ടോ​ണ​മ​സ്) ശ്ര​ദ്ധേ​യ നേ​ട്ടം. വി​വി​ധ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലാ​യി ആ​കെ 40 റാ​ങ്കു​ക​ൾ യു​സി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ക​ര​സ്ഥ​മാ​ക്കി. ഇ​തി​ൽ ആ​റ് ഒ​ന്നാം റാ​ങ്കു​ക​ളും, ഒ​രു ര​ണ്ടാം റാ​ങ്ക്, നാ​ല് മൂ​ന്നാം റാ​ങ്കു​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.

മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ എ​സ്. അ​ന​ശ്വ​ര , ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​ൽ ഗാ​യ​ത്രി സു​ധ​ൻ, ച​രി​ത്ര വി​ഭാ​ഗ​ത്തി​ൽ അ​പ​ർ​ണ ഹ​രീ​ഷ്, സൈ​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ നി​ത്യ ബി. ​നാ​യ​ർ, ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഡി. ​ദേ​വി​ക, ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ അ​ക്സാ ജോ​സ് എ​ന്നി​വ​ർ ഒ​ന്നാം റാ​ങ്കു​ക​ൾ നേ​ടി.

മി​ക​ച്ച അ​ക്കാ​ഡ​മി​ക നി​ല​വാ​രം തു​ട​ർ​ച്ച​യാ​യി നി​ല​നി​ർ​ത്തു​ന്ന യു​സി കോ​ള​ജ്, ഈ ​വ​ർ​ഷം മ​ഹാ​ത്മാ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ​രീ​ക്ഷ​ക​ളി​ലും 42 റാ​ങ്കു​ക​ൾ നേ​ടി​യി​രു​ന്നു. ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ളി​ലാ​യി ആ​കെ 82 റാ​ങ്കു​ക​ൾ സ്വ​ന്ത​മാ​ക്കി​യാ​ണ് കോ​ള​ജ് ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലും അ​ക്കാ​ഡ​മി​ക രം​ഗ​ത്തെ മി​ക​വ് വീ​ണ്ടും തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Postgraduate Results NattuVishasham DistrictNews

Recent News

Corehub Up