കൊടുങ്ങല്ലൂർ: ഓട്ടിസം ബാധിച്ച യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മേത്തല എൽത്തുരുത്ത് പഴുപറമ്പിൽ രതീഷ്(51)നെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് ഇയാൾ വീട്ടിൽകയറി പീഡിപ്പിച്ചത്. വിവരമറിഞ്ഞ് അമ്മ നൽകിയ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : nattu vishesham Middle-aged man abusing woman with autism