നിയോജകമണ്ഡലത്തിലെ എംഎല്‍എ എക്സലന്‍സ് പുരസ്കാര സമര്‍പ്പണം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഇരിങ്ങാലക്കുട: വിദ്യാഭ്യാസമേഖലയിൽ മികവുതെളിയിച്ച കുട്ടികൾക്കുള്ള എംഎൽഎ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് വിതരണം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളിൽ നടന്നു. അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡോണ്‍ ബോസ്കോ സ്കൂളുകളുടെ റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ എംഎൽഎയെ പൊന്നാടയണിയിച്ചു. വിശിഷ്ടവ്യക്തികൾ ചേർന്ന് ദീപംതെളിച്ചു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് കൗണ്‍സിലർ എം.എസ്. ദാസൻ, ഡോണ്‍ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ, സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജിതിൻ മൈക്കിൾ, വൈസ് റെക്ടർ ഫാ. ഷിബു ഡേവിസ് പറപ്പിള്ളി, സ്പിരിച്വൽ അനിമേറ്റർ ഫാ. സെബാസ്റ്റ്യൻ ഒറ്റപ്ലാക്കൽ, എൽപി വിഭാഗം ഹെഡ്മിസ്ട്രസ് ശോഭ ജെയിംസ്, വിവിധവിഭാഗം പിടിഎ പ്രസിഡന്റുമാരായ സെബി മാളിയേക്കൽ, എബിൻ മാത്യു വെള്ളാനിക്കാരൻ, ശാരിക ശിവപ്രസാദ്, കോഓഡിനേറ്റർമാരായ സേതുമാധവൻ, മിനി മോഹൻദാസ്, കെ. സംഗീത എന്നിവർ പങ്കെടുത്തു.