മുള്ളൻകൊല്ലിയിലെ ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഹെൽപ് ഡെസ്ക്.
പുൽപ്പള്ളി: ഐ.സി. ബാലകൃഷ്ണൻ എംഎൽഎയുടെ ഹെൽപ് ഡെസ്ക് കോണ്‍ഗ്രസിന്റെ മുള്ളൻകൊല്ലി പാർട്ടി ഓഫീസിൽ തുടങ്ങിയത് പരിഹാസ്യമെന്ന് സിപിഎം മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി. കഴിഞ്ഞ ദിവസമാണ് ഡിസിസി പ്രസിഡന്റ് ഹെൽപ് ഡെസ്ക് ഉദ്ഘാടനം ചെയ്തത്. തുറന്നു പ്രവർത്തിക്കാത്ത പാർട്ടി ഓഫീസിൽ ഹെൽപ് ഡെസ്കിന്റെ ബോർഡ് മാത്രമാണുള്ളത്. ജനങ്ങൾക്ക് പരാതിയുമായി എംഎൽഎയെ പാർട്ടി ഓഫീസിൽ ചെന്ന് കാണേണ്ട സ്ഥിതിയാണുള്ളത്.
വരും നാളുകളിൽ ഇതേ മാതൃകയിൽ മിക്ക സ്ഥലങ്ങളിലും കോണ്‍ഗ്രസ് ഓഫീസുകളിൽ ഹെൽപ് ഡെസ്ക് തുടങ്ങാനാണ് നേതൃത്വത്തിന്റെ ആലോചന. ഇതിൽ നിന്നും ബന്ധപ്പെട്ടവർ പിന്തിരിയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. യോഗത്തിൽ ലോക്കൽ സെക്രട്ടറി സി.പി. വിൻസെന്റ്, ഭാസി കക്കൂത്തനാൽ, ബി. അനീഷ്, കെ.വി. ജോബി, പി.ജെ. പൗലോസ് എന്നിവർ പ്രസംഗിച്ചു.