മണ്ണാർക്കാട്: മണ്ണാർക്കാട്ടു നിന്നും ഒറ്റപ്പാലം മണ്ഡലത്തിലൂടെ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളുടെ നിർത്തിയ റൂട്ടുകൾ പുനരാരംഭിക്കണമെന്നു കെ. പ്രേമകുമാർ എംഎൽഎ ആവശ്യപ്പെട്ടു.
വർഷങ്ങളായി സർവീസ് നടത്തിയിരുന്ന മണ്ണാർക്കാട്- ശ്രീകൃഷ്ണപുരം- തൃശൂർ, മണ്ണാർക്കാട്- ശ്രീകൃഷ്ണപുരം- ഗുരുവായൂർ, മണ്ണാർക്കാട്- ശ്രീകൃഷ്ണപുരം- അമ്പലപ്പാറ വഴി ഒറ്റപ്പാലം റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകളുടെ റൂട്ട് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു ഗതാഗതമന്ത്രി സി.പി. ജോണിനു എംഎൽഎ കത്തുനൽകി. റൂട്ടുകൾ പുനരാരംഭിക്കുന്ന കാര്യം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ പറഞ്ഞു.
Tags : bus routes Nttuvishesham Distict news