x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ക​ര്‍​ച്ച​യി​ലാ​യ പേ​ട്ട പാ​ലം എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു

വെബ് ഡെസ്ക്
Published: September 1, 2026 01:46 AM IST | Updated: September 1, 2026 01:46 AM IST

മൂ​വാ​റ്റു​പു​ഴ : ത​ക​ര്‍​ച്ച​യി​ലാ​യ ന​ഗ​ര​ത്തി​ലെ പേ​ട്ട പാ​ലം മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ സ​ന്ദ​ര്‍​ശി​ച്ചു. പാ​ല​ത്തി​ന്‍റെ നി​ല​വി​ലെ സ്ഥി​തി മ​ന​സി​ലാ​ക്കി​യ എം​എ​ല്‍​എ വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ കേ​ര​ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് വി​ഭാ​ഗ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കേ​ര​ള ഹൈ​വേ റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​നോ​ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പാ​ല​ത്തി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ വി​ല​യി​രു​ത്തും. റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി സ​ര്‍​ക്കാ​രി​ന് ന​ല്‍​കും.

പാ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ ഇ​തി​നു ശേ​ഷം സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു. പാ​ല​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് ബീ​മു​ക​ള്‍ അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണെ​ന്ന് കാ​ണി​ച്ച് ദീ​പി​ക​യി​ല്‍ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വാ​ര്‍​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. മൂ​വാ​റ്റു​പു​ഴ പു​ന​ലൂ​ര്‍ ഹൈ​വേ​യി​ലാ​ണ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യാ​ണ് കാ​വും​പ​ടി പേ​ട്ട റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. താ​ഴെ​യു​ള്ള റോ​ഡി​ലൂ​ടെ​യും മു​ക​ളി​ലെ ഹൈ​വേ​യി​ലൂ​ടെ​യും ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്. ആ​ര​ക്കു​ഴ റോ​ഡി​നെ​യും ഇ​തു​വ​ഴി​യാ​ണ് ബ​ന്ധി​പ്പി​ക്കു​ന്ന​ത്. ഇ​രു​വ​ശ​ങ്ങ​ളി​ലും ക​രി​ങ്ക​ല്‍ ഭി​ത്തി​ക​ള്‍ നി​ര്‍​മി​ച്ചാ​ണ് പാ​ലം ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പേ​ട്ട ഭാ​ഗ​ത്തേ​ക്കു​ള്ള പ്ര​ധാ​ന റോ​ഡാ​ണ് പാ​ല​ത്തി​ന്‍റെ താ​ഴെ​യു​ള്ള​ത്. നി​ര​വ​ധി വീ​ടു​ക​ളും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

 

Tags : Nattuvishesham Districtnews Deepikanews Petta bridge

Recent News

Corehub Up