x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് പ​ണം ത​ട്ടി​യ അ​മ്മ​യും മ​ക​നും പി​ടി​യി​ൽ


Published: May 14, 2026 05:37 AM IST | Updated: May 14, 2026 05:37 AM IST

ചാ​രും​മൂ​ട്: മു​ക്കു​പ​ണ്ടം പ​ണ​യം വച്ച് പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ൽ അ​മ്മ​യും മ​ക​നും പി​ടി​യി​ലാ​യി. നൂ​റ​നാ​ട് ഇ​ട​ക്കു​ന്നം വി​ഷ്ണുഭ​വ​നം രാ​ജേ​ശ്വ​രി (50) ഇ​വ​രു​ടെ മ​ക​ൻ അ​നീ​ഷ് വി. ​ബാ​ബു (19) എ​ന്നി​വ​രാ​ണ് നൂ​റ​നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​

മു​തു​കു​ളം സ്വ​ദേ​ശി​ക​ളായ ഇവർ ഇ​പ്പോ​ൾ നൂ​റ​നാ​ട് ഇ​ട​ക്കു​ന്ന​ത്താ​ണ് താ​മ​സം. ക​ഴി​ഞ്ഞ 12ന് ​നൂ​റ​നാ​ട് ഇ​ട​ക്കു​ന്ന​ത്ത് പ്ര​വ​ർ​ത്തി​ച്ചുവ​രു​ന്ന സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽനി​ന്നും ഏ​ക​ദേ​ശം രണ്ടു പ​വ​നോ​ളം മു​ക്കു​പ​ണ്ടം പ​ണ​യം വ​ച്ച് 1,40,000 രൂ​പ​ ത​ട്ടു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് ഇ​തി​ൽ സം​ശ​യംതോ​ന്നി​യ സ്ഥാ​പ​ന ഉ​ട​മ​ നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​പ്പെ​ടു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യുമായി​രു​ന്നു. നൂ​റ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ​ഷാം മു​ര​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ മി​ഥു​ൻ, സു​രേ​ഷ് ബാ​ബു, എ ​എ​സ്ഐ ​അ​ജി​ത, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സി​ജു, സു​നി​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​നു​കു​മാ​ർ എ​ന്നി​വർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : nattu vishesham Mother and son arrested

Recent News

Corehub Up