പ്രതീകാത്മക ചിത്രം
കോതമംഗലം: കുത്തുകുഴിയില്‍ ലോഡ്ജിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരന്റെ ബൈക്ക് മോഷണം പോയി. തിങ്കളാഴ്ച രാത്രിയാണ് മോഷണം നടന്നത്. ദേശീയപാതയോരത്തെ ലോഡ്ജിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് ഹെല്‍മെറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കള്‍ ചേര്‍ന്ന് തള്ളിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യം സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്.
പരിസരം നിരീക്ഷിച്ച ശേഷമാണ് യുവാക്കള്‍ ബൈക്കുമായി കടന്നത്. ഇവരും ബൈക്കിലാണ് എത്തിയതെന്നാണ് സൂചന. ലോഡ്ജില്‍ പാര്‍ടൈം ജോലി ചെയുന്ന നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിലെ വിദ്യാര്‍ഥിയായ തൃശൂര്‍ സ്വദേശി ക്രൈസ്റ്റ് ലീയുടേതാണ് ബൈക്ക്. സ്ഥിരമായി ലോഡ്ജിന് മുന്നിലാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ഹാന്റില്‍ ലോക്ക് ഉപയോഗിച്ചിരുന്നില്ല. കോതമംഗലം പോലിസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു.
Tags : Nattuvishesham DistrictNews DeepikaNews