നെല്ലിക്കോണം പാടശേഖരത്തിൽ വെള്ളം കയറിയ നിലയിൽ
നെയ്യാറ്റിന്‍കര : മുപ്പതു വര്‍ഷത്തിനു ശേഷം വീണ്ടും നെല്ക്കതിരുകളുടെ സാന്നിധ്യം തെളിഞ്ഞ നെല്ലിക്കോണം പാടശേഖരം വെള്ളത്തില്‍.
കുളത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നെല്ലറ എന്ന വിശേഷണത്താല്‍ കേള്‍വികേട്ട നെല്ലിക്കോണം പാടശേഖരത്തുനിന്നും നെല്‍കൃഷി മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അപ്രത്യക്ഷമായി. നെല്‍കൃഷി ചെയ്ത പാടം പതിയെ പുല്ലും കാട്ടുചെടികളും പാഴ്മരങ്ങളും നിറഞ്ഞതായി. കര്‍ഷകരുടെയും ജനപ്രതിനിധികളുടെയും കൃഷി ഭവന് ഉദ്യോഗസ്ഥരുടെയും കൂട്ടായ താത്പര്യത്തിന്റെ ഫലമായി നെല്ലിക്കോണം പാടത്ത് വീണ്ടും നെല്‍കൃഷി ചെയ്യാന്‍ തീരുമാനിച്ചു. 250 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരത്തിലെ മുപ്പത് ഏക്കറില്‍ പരീക്ഷണാര്‍ഥം നടത്തിയ നെല്‍കൃഷി വിജയകരമായിരുന്നു. കൊയ്ത്തുത്സവത്തിനു ശേഷം ഇരട്ടി ഉത്സാഹത്തോടെ നെല്ലിക്കോണത്ത് നെല്‍കൃഷി തുടരാന്‍ കര്‍ഷകര്‍ ഒരുങ്ങവെയാണ് അപ്രതീക്ഷിതമായി മഴ പെയ്തത്.
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ മഴ കാരണം പാടശേഖരമാകെ വെള്ളത്തിലായിരിക്കുകയാണ്. കൃഷിയോട് ഹൃദയാഭിമുഖ്യമുള്ളവര് ദിവസവും പാടശേഖരത്ത് വന്ന് നിരാശയോടെ തിരിച്ചു പോകുന്ന കാഴ്ചയാണ് നിലവിലുള്ളത്.
മഴ ഉടന്‍ മാറുമെന്നും നെല്‍കൃഷി അധികം വൈകാതെ തുടരാമെന്നുമുള്ള പ്രതീക്ഷ ചിലര്‍ പങ്കുവച്ചു.
Tags :