നെയ്യാറ്റിന്‍കര വെടിവയ്പ് വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ അത്താഴമംഗലം വീരരാഘവ സ്മൃതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ചെയര്‍
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര വെടിവയ്പിന്റെ 88 -ാം വാർഷികാചരണത്തോടനുബന്ധിച്ച് നെയ്യാറ്റിന്‍കര നഗരസഭയുടെ ആഭിമുഖ്യത്തില്‍ സ്വദേശാഭിമാനി പാര്‍ക്കിലെ രക്തസാക്ഷി മണ്ഡപത്തിലും അത്താഴമംഗലം വീരരാഘവ സ്മൃതിയിലും പുഷ്പാര്‍ച്ചന നടത്തി. ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്. ഹീബ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്മാന് കെ.കെ. ഷിബു, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ആര്.വി. വിജയബോസ്, വി.എസ്. സജീവ് കുമാര്‍, കൗണ്‍സിലര്‍മാരായ ഗ്രാമം പ്രവീണ്‍, ആര്. അജിത, ആര്. അഖില, അനി, സംഗീത പ്രസാദ് എന്നിവര്‍ പങ്കെടുത്തു.