x
ad
Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് സ​ർ​വീ​സി​ല്ല, കെ​പി റോ​ഡി​ൽ രാ​ത്രി​യാ​ത്ര ദു​രി​ത​ത്തി​ൽ

വെബ് ഡെസ്ക്
Published: July 25, 2026 10:44 PM IST | Updated: July 25, 2026 10:44 PM IST

പ്രതീകാത്മക ചിത്രം

കാ​യം​കു​ളം: കാ​യം​കു​ളം-​പു​ന​ലൂ​ർ കെപി റോ​ഡി​ൽ രാ​ത്രി​യി​ൽ ബ​സ് സ​ർ​വീ​സി​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ചാ​രും​മൂ​ട് വ​ഴി​യു​ള്ള കെ​എ​സ്ആ​ർ​ടി​സി സ്റ്റേ ​സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ​യാ​ണ് രാ​ത്രി​കാ​ല യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ​ത്.

പ​ക​ൽ 15 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ൽ കെ​എ​സ്ആ​ർടി​സി ഓ​ർ​ഡി​ന​റി സ​ർ​വീ​സ് ഉ​ണ്ടെ​ങ്കി​ലും രാ​ത്രി​യാ​യ​ാൽ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ലാ​കു​ന്ന അ​വ​സ്ഥ​യാ​ണ്. സ​ന്ധ്യ​യോ​ടെ സ്വ​കാ​ര്യ​ബ​സു​ക​ൾ ഓ​ട്ടം നി​ർ​ത്തു​ന്ന​തോ​ടെ കാ​യം​കു​ള​ത്തു​നി​ന്ന് അ​ടൂ​ർ ഭാ​ഗ​ത്തേ​ക്കു ബ​സി​ല്ലാ​ത്ത സ്ഥി​തി യാ​ണ്.

അ​ടൂ​ർ, പു​ന​ലൂ​ർ, പ​ന്ത​ളം, താ​മ​ര​ക്കു​ളം, ച​ക്കു​വ​ള്ളി സ്റ്റേ ​ബ​സു​ക​ൾ കോ​വി​ഡ് കാ​ല​ത്ത് കെ​എ​സ്ആ​ർ​ടി​സി നി​ർ​ത്തി​യ​തോ​ടെ​യാ​ണ് രാ​ത്രി​കാ​ല യാ​ത്ര ദു​രി​തം തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, അ​ടൂ​രി​ൽനി​ന്നു കാ​യം​കു​ളം ഭാ​ഗ​ത്തേക്ക് ​രാ​ത്രി 10.30 വ​രെ ബ​സു​ണ്ട്. കാ​യം​കു​ളം-​പു​ന​ലൂ​ർ റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ചെ​യി​ൻ​സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​ത്രി 7.30നു​ശേ​ഷം കാ​യം​കു​ള​ത്തുനി​ന്ന് അ​ടൂ​രി​ന് ഒ​ന്നോ ര​ണ്ടോ ബ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. രാ​ത്രി 8.40നു​ശേ​ഷം ഈ ​റൂ​ട്ടി​ൽ ബ​സൊ​ന്നു​മി​ല്ല. മു​മ്പ് രാ​ത്രി 10.15വ​രെ ബ​സു​ണ്ടാ​യി​രു​ന്ന​താ​ണ്.

തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ളി​ലൊ​ന്നാ​ണ് കാ​യം​കു​ളം-​പു​ന​ലൂ​ർ കെപി റോ​ഡ്. ഈ ​റൂ​ട്ടി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളാ​ണ്. രാ​ത്രി ബ​സ് സ​ർ​വീ​സ് ഇ​ല്ലാ​ത്ത​ത് രാ​ത്രി ട്രെ​യി​ൻ വ​ന്നി​റ​ങ്ങു​ന്ന​ യാ​ത്ര​ക്കാ​രു​ൾ​പ്പ​ടെ​യു​ള്ള​വ​രെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്. കാ​യം​കു​ളം-​പു​ന​ലൂ​ർ റൂ​ട്ടി​ൽ കൂ​ടു​ത​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ൾ തു​ട​ങ്ങു​ക​യും രാ​ത്രി​കാ​ല സ്റ്റേ ​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.

കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സുക​ളി​ൽ സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ യാ​ത്ര ആ​രം​ഭി​ച്ച​തോ​ടെ കാ​യം​കു​ളം-​അ​ടൂ​ർ-​പു​ന​ലൂ​ർ റൂ​ട്ടി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കാ​യം​കു​ളം-​പു​ന​ലൂ​ർ-​തെ​ങ്കാ​ശി റൂ​ട്ടി​ൽ കൂ​ടു​ത​ൽ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് തു​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews bus

Recent News

Corehub Up