x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ഷ​ണം പ​തി​വാ​ക്കി നാ​ടോ​ടി​ക​ൾ


Published: June 13, 2026 02:31 AM IST | Updated: June 13, 2026 02:31 AM IST

പെ​രു​മ്പ​ട​വ്: ഇ​ത​ര സം​സ്ഥാ​ന​ത്ത് നി​ന്ന് നാ​ടോ​ടി​ക​ൾ സം​ഘ​മാ​യെ​ത്തി മോ​ഷ​ണം ന​ട​ത്തു​ന്ന​ത് പ​തി​വാ​കു​ന്നു. പ​ത്തു പേ​ര​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ബാ​ലേ​ശു​ഗി​രി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യി​രു​ന്നു.

ഒ​ന്ന് ര​ണ്ടു പേ​ർ വീ​ടു​ക​ളി​ൽ പ​ഴ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ എ​ത്തു​ക​യും ആ​ളി​ല്ല എ​ന്ന് മ​ന​സി​ലാ​ക്കു​ന്ന വീ​ടു​ക​ളി​ൽ നി​ന്ന് ബാ​ക്കി സം​ഘാം​ഗ​ങ്ങ​ൾ മോ​ഷ​ണം ന​ട​ത്തു​ക​യു​മാ​ണ് പ​തി​വ്.

ബാ​ലേ​ശു​ഗി​രി​യി​ൽ നി​ന്ന് ഒ​രു വീ​ട്ടി​ലെ വ​യ​റിം​ഗ് സാ​ധ​ന​ങ്ങ​ളും ഇ​ല​ക്‌​ട്രി​ക് മെ​യി​ൻ​സ്വി​ച്ചും അ​യ​ൺ ബോ​ക്സും ചി​ര​ട്ട​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് മോ​ഷ്ടി​ച്ച​ത്.
ഇ​തേ​സം​ഘം ക​ഴി​ഞ്ഞ ദി​വ​സം പെ​രു​മ്പ​ട​വി​ലെ പാ​ക​ഞ്ഞി​ക്കാ​ട്, ത​ല​വി​ൽ, ഇ​ര​ട്ടാ​ട പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ല വീ​ടു​ക​ളി​ലും ക​യ​റി​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രേ പോ​ലീ​സ് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : Nomads commit theft Nattuvishesham District News

Recent News

Corehub Up