നാഷണൽ സർവീസ് സ്കീം വാളണ്ടിയർമാർ തിരുവല്ല പബ്ലിക് സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളിലേർപ്പെട്ടപ്പോൾ.
തിരുവല്ല: തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ ശുചീകരണ പ്രവർത്തനങ്ങളുമായി വിദ്യാർഥികൾ രംഗത്ത്.തിരുവല്ല എസ് സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) വാളണ്ടിയർമാരുടെ നേതൃത്വത്തിലാണ് സ്റ്റേഡിയം ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്. വിദ്യാർഥികളെക്കൂടി സ്റ്റേഡിയത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്ന വർഗീസ് മാമ്മൻ എംഎൽഎയുടെ ആശയമാണ് സ്കൂളിലെ എൻഎസ്എസ്. യൂണിറ്റിന്റെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന് പ്രചോദനമായത്.
എൻഎസ്എസ്. പ്രോഗ്രാം ഓഫീസർമാരായ ജയ എലിസബത്ത് തോമസ്, നിമ്മി തോമസ്, ഷീജ ജെ.ചാക്കോ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ജിജി മാത്യൂസ് സ്കറിയയുടെ നേതൃത്വവും പിന്തുണയും പ്രവർത്തനങ്ങൾക്ക് കരുത്തേകി. ഡോ. റെജിനോൾഡ് വർഗീസ് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.
Tags : Stadium Renovation NSS Volunteers NattuVishesham DistrictNews