x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ത്ത​ച്ച​മ​യ മാ​തൃ​ക​യി​ൽ തൃ​ക്കാ​ക്ക​ര​യി​ലും ഓ​ണം ഘോ​ഷ​യാ​ത്ര

വെബ് ഡെസ്ക്
Published: September 1, 2026 01:30 AM IST | Updated: September 1, 2026 01:30 AM IST

ഓ​ണം ഘോ​ഷ​യാ​ത്ര എ​ൻ ജി ​ഒ ക്വാ​ർ​ട്ടേ​ഴ്സി​ൽ നി​ന്നാ​രം​ഭി​ച്ച​പ്പോ​ൾ.

കാ​ക്ക​നാ​ട്: ഓ​ണ​പ്പെ​രു​മ​യു​ടെ ച​രി​ത്ര​വും ഐ​തീ​ഹ്യ​വും പേ​റു​ന്ന തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ ഇ​ത്ത​വ​ണ​ത്തെ ഓ​ണം ഘോ​ഷ​യാ​ത്ര തൃ​പ്പൂ​ണി​ത്തു​റ അ​ത്ത​ച്ച​മ​യ മാ​തൃ​ക​യി​ൽ സം​ഘ​ടി​പ്പി​ച്ച് ശ്ര​ദ്ധ നേ​ടി​യി​രി​ക്കു​ക​യാ​ണ് സം​ഘാ​ട​ക സ​മി​തി.

ഓ​ണോ​ത്സ​വ് 2026 എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ക​ഴി​ഞ്ഞ​മാ​സം 20 ന് ​സ​ദ്യ​വ​ട്ട​ങ്ങ​ളോ​ടെ തു​ട​ക്ക​മി​ട്ടെ​ങ്കി​ലും ഇ​ന്ന​ലെ ന​ട​ന്ന ഓ​ണം ഘോ​ഷ​യാ​ത്ര അ​വ​ത​ര​ണ മി​ക​വി​ലും അ​ല​ങ്കാ​ര​ക്കാ​ഴ്ച കൊ​ണ്ടും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കാ​ണി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു.

എ​ൻ​ജി​ഒ ക്വാ​ർ​ട്ടേ​ഴ്സി​നു സ​മീ​പ​മു​ള്ള സ​ർ​ക്കാ​ർ വ​ക യൂ​ത്ത് ഹോ​സ്റ്റ​ൽ വ​ള​പ്പി​ൽ നി​ന്നും ഓ​ലി​മു​ക​ൾ, മാ​വേ​ലി​പു​രം വ​ഴി ക​ള​ക്ട​റേ​റ്റ് ചു​റ്റി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. തെ​യ്യം, മ​യി​ലാ​ട്ടം, ക​ര​കാ​ട്ടം, കാ​വ​ടി​യാ​ട്ടം, അ​മ്മ​ൻ​കു​ടം, ബൊ​മ്മ​ക്കൊ​ലു, ക​ഥ​ക​ളി, മോ​ഹി​നി​യാ​ട്ടം, കോ​ൽ​ക്ക​ളി, ക​ള​രി​പ​യ​റ്റ്, തി​രു​വാ​തി​ര ഇ​രു​ച​ക്ര വാ​ഹ​ന പ്ര​ച്ഛ​ന്ന വേ​ഷം എ​ന്നി​വ​യാ​ൽ സ​മ്പ​ന്ന​മാ​യി​രു​ന്നു. നി​ശ്ച​ല വേ​ഷ​ങ്ങ​ൾ പ​ല​തും ച​മ​യം​കൊ​ണ്ടും അ​വ​ത​ര​ണ​ത്തി​ലെ പു​തു​മ കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി.

ഓ​ണാ​ഘോ​ഷ സ​മാ​പ​ന സാം​സ്കാ​രി​ക സ​മ്മേ​ള​നം ടൂ​റി​സം മ​ന്ത്രി പി.​സി വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​മാ തോ​മ​സ് എം​എ​ൽ​എ, ഹൈ​ബി ഈ​ഡ​ൻ എം​പി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി, വൈ​സ് ചെ​യ​ർ​പെ​ഴ്സ​ൺ അ​ഡ്വ. ഷെ​റീ​ന ഷു​ക്കൂ​ർ, ന​ഗ​ര​സ​ഭ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​എ​സ്. അ​നി​ൽ​കു​മാ​ർ, പി. ​എ​സ്. സു​ജി​ത്,ടീ​നു ജി​പ്സ​ൺ, ടി.​ടി. ബാ​ബു, എം.​ടി. ഓ​മ​ന, ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് സി.​പി. സാ​ജ​ൽ പ്ര​സം​ഗി​ച്ചു.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 35 ല​ക്ഷം രൂ​പ​യും ഇ​ത്ത​വ​ണ അ​നു​വ​ദി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ കൊ​ല്ലം​വ​രെ സ​ർ​ക്കാ​ർ സ​ഹാ​യം 25 ല​ക്ഷം ആ​യി​രു​ന്നു.

Tags : Nattuvishesham Districtnews Deepikanews modeled after Athachamayam.

Recent News

Corehub Up