ലോഗോ മന്ത്രി കെ. മുരളീധരനും രമ്യ ഹരിദാസും ചേർന്നു പ്രകാശനം ചെയ്യുന്നു.
കഴക്കൂട്ടം: സംസ്ഥാന സർക്കാരിന്റെ ടൂറിസം ഓണം വാരാഘോഷത്തിന്റെ ഭാഗമായി തുമ്പ ഗോൾഡൻ ബീച്ചിൽ സംഘടിപ്പിക്കുന്ന "കടലോളം ഓണം' കാർണിവൽ ഫെസ്റ്റിവലിന്റെ ലോഗോ മന്ത്രി കെ. മുരളീധരനും എംഎൽഎ രമ്യ ഹരിദാസും ചേർന്നു പ്രകാശനം ചെയ്തു. ദേശീയ മണൽശിൽപ മത്സരത്തിന്റെയും പ്രദർശനത്തിന്റെയും ലോഗോപ്രകാശനവും എംഎൽഎ രമ്യാഹരിദാസ് നിർവഹിച്ചു. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ 24 മുതൽ 30 വരെ തുമ്പ ഗോൾഡൻ ബീച്ചിൽ നടക്കും.
കഠിനംകുളം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് നിക്കോളസ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. എച്ച്.പി. ഹാരിസൺ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കഠിനംകുളം ജോയ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന ബീഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പുഷ്പ വിജയൻ, വി. മോളി എന്നിവരോടൊപ്പം പഞ്ചായത്ത് ഉപസമിതി ഭാരവാഹികളും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു.
Tags : Nattuvisesham DistrictNews DeepikaNews Onam