x
ad
Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ട​ര്‍​ച്ച​യാ​യ റോ​ഡ​പ​ക​ട​ങ്ങ​ള്‍; ന​ട​പ​ടി വേ​ണ​മെ​ന്ന് പൗ​ര​സ​മി​തി


Published: December 22, 2025 10:15 PM IST | Updated: December 22, 2025 10:15 PM IST

ഏ​റ്റു​മാ​നൂ​ര്‍ - പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ലെ ഭ​ര​ണ​ങ്ങാ​നം ടൗ​ണി​ലെ ഗ​താ​ഗ​ത കു​രു​ക്ക്.

ഭ​ര​ണ​ങ്ങാ​നം: തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യ്ക്ക് പൗ​ര​സ​മി​തി നി​വേ​ദ​നം ന​ല്‍​കി. ഏ​റ്റു​മാ​നൂ​ര്‍ - പൂ​ഞ്ഞാ​ര്‍ സം​സ്ഥാ​ന പാ​ത​യി​ലെ ഭ​ര​ണ​ങ്ങാ​നം ടൗ​ണി​ല്‍ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​ണ്.

അ​ഞ്ച് സ്‌​കൂ​ളു​ക​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളും തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​വും അ​മ്പ​ല​വും നി​ര​വ​ധി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും നി​റ​ഞ്ഞ ഭ​ര​ണ​ങ്ങാ​നം ടൗ​ണ്‍ ജ​ന ബാ​ഹു​ല്യ​ത്താ​ലും വാ​ഹ​ന​ത്തി​ര​ക്കി​നാ​ലും വ​ര്‍​ഷ​ങ്ങ​ളാ​യി വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​യാ​ണ്. റോ​ഡ് കു​റു​കെ ക​ട​ക്കു​വാ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും യാ​ത്ര​ക്കാ​രും വ​ള​രെ​യേ​റെ ക​ഷ്ട​പ്പെ​ടു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സ​വും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി​യെ വാ​ഹ​നം ഇ​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചി​രു​ന്നു. ചൂ​ണ്ട​ച്ചേ​രി ഭാ​ഗ​ത്തു നി​ന്നും വി​ള​ക്കു​മാ​ടം, ഇ​ട​മ​റ്റം ഭാ​ഗ​ത്തു നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ളും ഭ​ര​ണ​ങ്ങാ​നം ജം​ഗ്ഷ​നി​ല്‍ എ​ത്തി​ച്ചേ​രു​മ്പോ​ള്‍ ഗ​താ​ഗ​ത​കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്നു. ഭ​ര​ണ​ങ്ങാ​നം ടൗ​ണി​ല്‍ തു​ട​ര്‍​ച്ച​യാ​യി​ട്ടു​ണ്ടാ​കു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കു​ക​യും മ​നു​ഷ്യ ജീ​വ​നു​ക​ള്‍ പൊ​ലി​യു​ന്ന​തി​നും കാ​ര​ണ​മാ​യ​തോ​ടെ അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ടൗ​ണി​ല്‍ റോ​ഡ് സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യും പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യ സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ക​യും ഹോം ​ഗാ​ര്‍​ഡ് സേ​വ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക​യും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ചൂ​ണ്ട​ച്ചേ​രി റോ​ഡി​ല്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ ഭ​ര​ണ​ങ്ങാ​നം ജം​ഗ്ഷ​ന്‍ വ​രെ വീ​തി കൂ​ട്ടി വ​ള​വ് നി​വ​ര്‍​ത്തു​ക​യും വീ​തി കു​റ​വി​നു കാ​ര​ണ​മാ​കു​ന്ന മ​രം വെ​ട്ടി മാ​റ്റു​ക​യും ചെ​യ്യ​ണം. ന​ട​പ്പാ​ത​യി​ല്‍ കൈ​വ​രി സ്ഥാ​പി​ക്കു​ക, നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കു​ക, സ​മാ​ന്ത​ര റോ​ഡ് പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കു​ക, മേ​രി​ഗി​രി ഭാ​ഗ​ത്തെ അ​പ​ക​ട വ​ള​വ് വീ​തി കൂ​ട്ടി നി​വ​ര്‍​ത്തു​ക, ഹൈ​വേ​യി​ലെ വെ​ട്ടു​ക​ല്ലേ​ല്‍ ജം​ഗ്ഷ​ന്‍ - കോ​ട്ട​വ​ഴി റോ​ഡ് മൗ​ത്ത് നി​ര്‍​മി​ച്ചു വീ​തി കൂ​ട്ടു​ക, ഭ​ര​ണ​ങ്ങാ​നം അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​നു സ​മീ​പം മു​ത​ല്‍ മേ​രി​ഗി​രി വ​രെ ഓ​ട നി​ര്‍​മി​ക്കു​ക എ​ന്നി​വ വ​ര്‍​ഷ​ങ്ങ​ളാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​ണ്.

Tags : Ongoing road accidents nattuvisesham local news

Recent News

Corehub Up