x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റാ​ര്‍ പു​ഴ​യ്ക്കു മു​ക​ളി​ലൂ​ടെ ഓ​പ്പ​ണ്‍ സ്റ്റേ​ജും പാ​ര്‍​ക്കിം​ഗും; അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: August 8, 2026 10:46 PM IST | Updated: August 8, 2026 10:46 PM IST

ചി​റ്റാ​ര്‍ പു​ഴ​യ്ക്കു മു​ക​ളി​ലൂ​ടെ നി​ര്‍​മി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ​ സാ​ധ്യ​താ പ​ഠ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കാ​ഞ്ഞി​ര​പ്പ​ള്ളി: ചി​റ്റാ​ര്‍ പു​ഴ​യ്ക്കു മു​ക​ളി​ലൂ​ടെ നി​ര്‍​മി​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്ന ഓ​പ്പ​ണ്‍ സ്റ്റേ​ജി​ന്‍റെ​യും പാ​ര്‍​ക്കിം​ഗ് സം​വി​ധാ​ന​ത്തെ​യുംകു​റി​ച്ച് സാ​ധ്യ​താ ​പ​ഠ​നം ന​ട​ത്താ​ന്‍ തീ​രു​മാ​നം. ഇ​തു സം​ബ​ന്ധി​ച്ച് മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ റോ​ണി കെ. ​ബേ​ബി എം​എ​ല്‍​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി പേ​ട്ട​ക്ക​വ​ല​യി​ല്‍ ചി​റ്റാ​ര്‍ പു​ഴ​യ്ക്കു കു​റു​കെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന സ്ഥ​ല​ത്തെ മ​ണ്ണി​ന്‍റെ ഉ​റ​പ്പ് പ​രി​ശോ​ധ​ന, വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​ക​ള്‍, പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തു​കൊ​ണ്ട് ഭാ​വി​യി​ലു​ണ്ടാ​കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ച് പ​ഠ​നം ന​ട​ത്തും. ഇ​തി​നു ശേ​ഷ​മാ​കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ന​ല്‍​കു​ക. മ​റ്റു കാ​ര്യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ​ഠ​നം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

പു​ഴ​യു​ടെ ഒ​ഴു​ക്കി​ന് ദോ​ഷ​മു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ പാ​ല​ത്തി​നോ​ടും ഈ​രാ​റ്റു​പേ​ട്ട റോ​ഡി​നോ​ടും ചേ​ർ​ന്നു​ള്ള ഭാ​ഗ​ത്ത് പു​ഴ​യ്ക്കു മീ​തെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത്‌ സ്റ്റേ​ജി​നും വാ​ഹ​ന പാ​ർ​ക്കിം​ഗി​നു​മു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ അ​റി​യി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തോ​മ​സ് കു​ന്ന​പ്പ​ള്ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി പ​ത്യാ​ല, വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ തേ​നം​മാ​ക്ക​ല്‍, മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ മ​നു കു​ര്യാ​ക്കോ​സ്, എ​എ​ക്‌​സ്ഇ നി​ഷാ ദാ​സ്, എ​ഇ ജോ​ജു സി. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Open stage parking lot Chittar River Officials inspect

Recent News

Corehub Up