x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ കോ​യി​പ്ര​ത്ത് ച​ലി​ക്കു​ന്നി​ല്ല; ല​ഹ​രി വി​ല്പ​ന സ​ജീ​വം


Published: June 26, 2026 03:00 AM IST | Updated: June 26, 2026 03:00 AM IST

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന​ത്തെ ല​ഹ​രി മ​രു​ന്ന് വ്യാ​പ​ന​ത്തി​ല്‍​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര വ​കു​പ്പ് ആ​രം​ഭി​ച്ച് ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ കോ​യി​പ്രം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ച​ല​നാ​ത്മ​ക​മ​ല്ലെ​ന്നു പ​രാ​തി.

പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്‍​തോ​തി​ലാ​ണ് ല​ഹ​രി വി​പ​ണ​നം ന​ട​ത്തു​ന്ന​ത്. കോ​യി​പ്രം പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​ങ്ക​ല്‍ പ്ര​ദേ​ശ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന പി​ഐ​പി​യു​ടെ പൂ​വ​ത്തൂ​ര്‍ ബ്രാ​ഞ്ച് ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും, ക​നാ​ല്‍ ക​ട​ന്നു​പോ​കു​ന്ന തെ​റ്റു​പാ​റ, നെ​ല്ലി​ക്ക​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​നം കൂ​ട​ത​ലാ​യി ന​ട​ക്കു​ന്ന​ത്.

ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടു​മൂ​ടിക്കി​ട​ക്കു​ന്ന​തി​നാ​ല്‍ മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് സ​ഹാ​യ​ക​മാ​ണ്. ആ​വ​ശ്യ​ക്കാ​രാ​യി എ​ത്തു​ന്ന​വ​രി​ലേ​റെ​യും ചെ​റു​പ്പ​ക്കാ​രാ​ണ്. പ​ഞ്ചാ​യ​ത്തി​ലെ​ത​ന്നെ ഏ​ഴാം വാ​ര്‍​ഡി​ലെ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ലും ഗാ​ല​റി​യി​ലും ഇ​തു​പോ​ലെ​ത​ന്നെ ല​ഹ​രി​മ​രു​ന്നു ക​ച്ച​വ​ട​ക്കാ​ര്‍ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ട്. സ്‌​റ്റേ​ഡി​യ​ത്തി​ന്‍റെ ഗേ​റ്റും ഡ്രെ​സിം​ഗ് റൂ​മി​ന്‍റെ ജ​ന​ല്‍​ചി​ല്ലു​ക​ളും ത​ക​ര്‍​ന്നു കി​ട​ക്കു​ക​യാ​ണ്.

പ​മ്പാ​ന​ദി​യു​ടെ കു​റു​കെ​യു​ള്ള ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ പാ​ല​ത്തി​ന്‍റെ അ​ടി​ഭാ​ഗം വ​രെ ഇ​രു​ച​ക്ര​വാ​ഹ​നം എ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മു​ള്ള​തി​നാ​ല്‍ മ​യ​ക്കു​മ​രു​ന്നി​ന്‍റെ വി​ല്പ​ന ഇ​വി​ടെ​യും സ​ജീ​വ​മാ​ണെ​ന്ന് പ​റ​യു​ന്നു.

പാ​ല​ത്തി​ന്‍റെ ന​ട​പ്പാ​ത​യി​ല്‍ വൈ​ദ്യു​ത​പോ​സ്റ്റു​ക​ള്‍ ഇ​ല്ലാ​ത്ത​തും ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് അ​നു​ഗ്ര​ഹ​മാ​ണ്. ആ​റ​ന്മു​ള, കോ​യി​പ്രം പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളു​ടെ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​ണ് ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ പാ​ലം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up