കലായന്താനി: സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ തൊടുപുഴ ഫാത്തിമ ഐ കെയര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ക്യാമ്പ് പ്രയോജനപ്പെട്ടു. സൗജന്യ പരിശോധനയ്ക്ക് പുറമേ, മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് നോണ്‍ ബ്രാന്‍ഡഡ് ലെന്‍സുകള്‍ക്കും ഫ്രെയിമുകള്‍ക്കും 20 ശതമാനം ഡിസ്കൗണ്ടും ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ജിജി ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര് ജയിംസ് ജേക്കബ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ലിനോമോള് ജോസഫ്, സ്കൗട്ട് മാസ്റ്റര്‍ ജോബിന് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ എന്‍എസ്എസ് വോളന്റിയര്‍മാരും സ്കൗട്ട് അംഗങ്ങളും നേതൃത്വം നല്കി.
Tags : check-up camp