x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ വൈ​ദി​ക സം​ഘം ആ​ഗോ​ള സ​മ്മേ​ള​നം


Published: April 22, 2026 10:25 PM IST | Updated: April 22, 2026 10:25 PM IST

പ​രു​മ​ല​യി​ൽ ന​ട​ക്കു​ന്ന സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘ​ത്തി​ന്‍റെ ആ​ഗോ​ള ത്രി​ദി​ന സ​മ്മേ​ള​ന ലോ​ഗോ പ്ര​കാ​ശ​നം​ വൈ​ദി​ക സം​ഘം പ്ര​സി​ഡന്‍റ് ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് നി​

മാന്നാ​ർ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ വൈ​ദി​ക കൂ​ട്ടാ​യ്മ​യാ​യ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് വൈ​ദി​ക സം​ഘ​ത്തി​ന്‍റെ ആ​ഗോ​ള ത്രി​ദി​ന സ​മ്മേ​ള​നം മെ​യ് 19, 20, 21 തീ​യ​തി​ക​ളി​ൽ പ​രു​മ​ല​യി​ൽ ന​ട​ക്കും. ലോ​ഗോ പ്ര​കാ​ശ​ന​വും സ്വാ​ഗ​തസം​ഘം ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ​രു​മ​ല​യി​ൽ ന​ട​ന്നു. മ​ല​ങ്ക​രസ​ഭ​യു​ടെ പ​ര​മാ​ധ്യക്ഷ​ൻ പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വാ സ​മ്മേ​ള​നം ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.

32 ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽനി​ന്നാ​യി ആ​യി​ര​ത്തി​ല​ധി​കം വൈ​ദി​ക​ർ പ​ങ്കു​ചേ​രും. അ​പ്പോ​സ്തോ​ലി​ക ജ്വാ​ല​യു​ടെ കാ​വ​ലാ​ൾ മാ​റു​ന്ന ലോ​ക​ത്തെ പൗ​രോ​ഹി​ത്യ സാ​ക്ഷ്യം എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ മു​ഖ്യ​ചി​ന്താ​വി​ഷ​യം. മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ വൈ​ദി​ക​ർ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും സ​ഭ​യു​ടെ അ​പ്പോ​സ്തോ​ലി​ക പാ​ര​മ്പ​ര്യം മു​റു​കെ​പ്പി​ടി​ച്ചു​ള്ള സാ​ക്ഷ്യ​വു​മാ​ണ് സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

സ​മ്മേ​ള​ന​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ലോ​ഗോ പ്ര​കാ​ശ​നം വൈ​ദി​ക സം​ഘം പ്ര​സി​ഡന്‍റ് ഡോ. ​മാ​ത്യൂ​സ് മാ​ർ തി​മോ​ത്തി​യോ​സ് നി​ർ​വഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​ദി​ക സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ഡോ. നൈ​നാ​ൻ വി. ​ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ഡോ. മാ​ത്യു വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഫാ. ​ലെ​സ്‌ലി പി. ​ചെ​റി​യാ​ൻ, ഫാ. ​മി​ഥു​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Orthodox Church nattuvishesham local news

Recent News

Corehub Up