x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​പ്പാ​ൻ ത​മ്പി​ക്ക് നീ​ർ​മി​ഴി​ക​ളോ​ടെ വി​ട ചൊ​ല്ലി പാ​റു ആ​ന

നൗ​​ഷാ​​ദ് മാ​​ങ്കാം​​കു​​ഴി
Published: August 23, 2026 12:13 AM IST | Updated: August 23, 2026 12:13 AM IST

പാ​പ്പാ​ൻ ത​ന്പി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ പാ​റുആ​ന എ​ത്തി​യ​പ്പോ​ൾ

മാ​​ങ്കാം​​കു​​ഴി: ഇ​​രു​​പത്തി​​യെ​​ട്ട് വ​​ർ​​ഷം ത​​ന്നെ ജീ​​വ​​നു തു​​ല്യം സ്നേ​​ഹി​​ച്ച്‌ പ​​രി​​പാ​​ലി​​ച്ച പാ​​പ്പാ​​ന് അ​​വ​​സാ​​ന​​മാ​​യി അ​​ന്ത്യോ​​പ​​ചാ​​രം അ​​ർ​​പ്പി​​ക്കാ​​ൻ പാ​​റു എ​​ന്ന ആ​​ന​​യെ​​ത്തി. നീ​​ർ മി​​ഴി​​ക​​ളോ​​ടെ ആ​​ന അ​​ന്ത്യോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ച് വി​​ട​​ചൊ​​ല്ലി​​യ ഹൃ​​ദ​​യ സ്പ​​ർ​​ശി​​യാ​​യ രം​​ഗം ക​​ണ്ടുനി​​ന്ന​​വ​​ർ​​ക്കും ആ​​ന​​പ്രേ​​മി​​ക​​ൾ​​ക്കും നൊ​​മ്പ​​ര​​മാ​​യി മാ​​റി.

ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ന്ത​​രി​​ച്ച ആ​​ന​​പ്പാപ്പാനാ​​യ മാ​​ങ്കാം​​കു​​ഴി രാ​​ജേ​​ഷ് ഭ​​വ​​ന​​ത്തി​​ൽ കൃ​ഷ്ണ​ൻ കു​ട്ടി ( ത​​മ്പി-74 ) യു​​ടെ സം​​സ്കാ​​ര ച​​ട​​ങ്ങി​​ലാ​​ണ് പാ​​റു​ആ​​ന​​യും പാ​​പ്പാ​​നും ത​​മ്മി​​ലു​​ള്ള ആ​​ത്മ ബ​​ന്ധ​​ത്തി​​ന്‍റെ വി​​കാ​​ര നി​​ർ​​ഭ​​ര​​മാ​​യ രം​​ഗ​​ങ്ങ​​ൾ ഏ​​വ​​രെ​​യും നൊ​​മ്പ​​ര​​ത്തി​​ലാ​​ഴ്ത്തി​​യ​​ത്. വെ​​ണ്മ​​ണി പാ​​റു എ​​ന്ന പി​​ടി​​യാ​​ന​​യെ 28 വ​​ർ​​ഷ​​ത്തോ​​ള​​മാ​​ണ് ത​​മ്പി പ​​രി​​പാ​​ലി​​ച്ച​​ത്. പി​​ന്നീ​​ട് ആ​​ന​​യെ വെ​​ണ്മ​​ണി​​യി​​ലെ ഉ​​ട​​മ ഓ​​ത​​റ പു​​തു​​ക്കു​​ള​​ങ്ങ​​ര ക്ഷേ​​ത്ര​​ത്തി​​ന് കൈ​​മാ​​റു​​ക​​യും ഇ​​പ്പോ​​ൾ ഇ​​വി​​ടെ പ​​രി​​പാ​​ലി​​ച്ചു വ​​രി​​ക​​യു​​മാ​​ണ്.

ആ​​ന​​ക്ക​​മ്പ​​ത്താ​​ൽ ഗ​​ജ​​പ​​രി​​പാ​​ല​​ന രം​​ഗ​​ത്തേ​​ക്ക് കൃ​​ഷ്ണ​​ൻ കു​​ട്ടി ക​​ട​​ന്നു​​വ​​രി​​ക​​യാ​യി​​രു​​ന്നു . ആ​​ന​​പ്രേ​​മി​​ക​​ൾ​​ക്കി​​ട​​യി​​ൽ ആ​​ന​​ക്കാ​​ര​​ൻ ത​​മ്പി എ​​ന്ന പേ​​രി​​ലാ​​ണ് അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്. ഏ​​ക ഉ​​പ​​ജീ​​വ​​ന​​മാ​​ർ​​ഗ​​വും ആ​​ന​​പ​​രി​​പാ​​ല​​ന​​മാ​​യി​​രു​​ന്നു.

ആ​​ന​​യു​​മാ​​യി വെ​​ട്ടി​​യാ​​ർ,വെ​​ണ്മ​​ണി ഉ​​ൾ​​പ്പെ​​ടു​​ന്ന ഓ​​ണാ​​ട്ടു​​ക​​ര​​യി​​ലെ ഗ്രാ​​മ വീ​​ഥി​​ക​​ളി​​ലൂ​​ടെ വ​​ർ​​ഷ​​ങ്ങ​​ളാ​​യി സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ത​​മ്പി നാ​​ട്ടു​​കാ​​ർ​​ക്കും പ്രി​​യ​​പ്പെ​​ട്ട ആ​​ന​​പ്പാപ്പാ​​നാ​​യി​​രു​​ന്നു ആ​​ന​​പ്രേ​​മി​​ക​​ളും രാ​​ഷ്ട്രീ​​യ സാ​​മൂ​​ഹ്യ രം​​ഗ​​ത്തെ നി​​ര​​വ​​ധി പേ​​രും ഇ​​ന്ന​​ലെ പാ​​പ്പാ​​ൻ ത​​മ്പി​​യ്ക്ക് വീ​​ട്ടി​​ലെ​​ത്തി അ​​ന്ത്യോ​​പ​​ചാ​​രം അ​​ർ​​പ്പി​​ച്ചു സം​സ്കാ​രം ന​ട​ത്തി.

Tags : NattuVishesham DistrictNews

Recent News

Corehub Up