x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ലിയേ​റ്റീ​വ് സം​ഗ​മം


Published: October 27, 2025 11:25 PM IST | Updated: October 27, 2025 11:25 PM IST

ക​ട്ട​പ്പ​ന ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ന്ന പാ​ലി​യേ​റ്റീ​വ് സം​ഗ​മം പ​ത്ത​നം​തി​ട്ട ഡി​ പോ​ൾ കെ​യ​ർ ഹോം ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​ഖി​ൽ പ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ച്ച പാ​ലിയേ​റ്റീ​വ് സം​ഗ​മം - സാ​ന്ത്വ​ന​സ്പ​ർ​ശം പ​ത്ത​നം​തി​ട്ട ഡി​ പോ​ൾ കെ​യ​ർ ഹോം ​അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​അ​ഖി​ൽ പ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ടെ നി​ൽ​ക്കാം ചേ​ർ​ത്തു​പി​ടി​ക്കാം എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ​യാ​ണ് സാ​ന്ത്വ​ന​സ്പ​ർ​ശം സം​ഘ​ടി​പ്പി​ച്ച​ത്.

ക​ട്ട​പ്പ​ന ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ പേ​ഴ്സ​ണ്‍ ബീ​ന ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഗ​മ​ത്തി​ൽ പാ​ലിയേ​റ്റീ​വ് രം​ഗ​ത്ത് സേ​വ​നം ചെ​യ്യു​ന്ന താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. കെ.ജെ. ബെ​ന്നി, ആ​രോ​ഗ്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർപേ​ഴ്സ​ണ്‍ ലീ​ലാ​മ്മ ബേ​ബി, താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ഉ​മാ​ദേ​വി, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ​മാ​രാ​യ സി​ബി പാ​റ​പ്പാ​യി, ഐ​ബി​മോ​ൾ രാ​ജ​ൻ, സി​ജു ച​ക്കും​മൂ​ട്ടി​ൽ, പ്ര​ശാ​ന്ത് രാ​ജു, രാ​ജ​ൻ കാ​ല​ച്ചി​റ, സോ​ണി​യ ജെ​യ്ബി, ജൂ​ലി റോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Palliative care nattuvishesham local news

Recent News

Corehub Up