മാന്നാർ:പഞ്ചായത്തിന്റെയും മാന്നാർ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗീ ബന്ധു സംഗമം നടത്തി. മെഡിക്കൽ ഓഫീസർ ഡോ. ചിത്രാ സാബു ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ റെജി ഡെയിൻസ് അധ്യക്ഷനായിരുന്നു.
ജസിലറ്റ്, റെജുല ബീവി, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, ബിനു വർഗീസ്, അനീഷ് ഭാസി, നിവ്യ രാജ്, ജസീല, ഫിസിയോ തെറാപ്പിസ്റ്റ് ദിവ്യ സിദ്ധാർഥ്, അബു ഭാസ്കർ, പാലിയേറ്റീവ് നഴ്സുമാരായ ഉമ സർക്കാർ, അഞ്ജുമോൾ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.