പ്രതീകാത്മക ചിത്രം
പുല്ലാട്: പള്ളിയോടങ്ങള്‍ക്കുള്ള സാമ്പത്തിക പിന്തുണ കാലാനുസൃതമായി വര്‍ധിപ്പിക്കുമെന്ന് അബിന്‍ വര്‍ക്കി എംഎല്‍എ. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട 17 പള്ളിയോടങ്ങള്‍ക്ക് ഗ്രാന്റ് വിതരണം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംഎല്‍എ.
പരിസ്ഥിതി പഠനങ്ങള്‍ കണ്ടെത്തിയ റിപ്പോര്‍ട്ടിനെ ആശ്രയിച്ചു മാത്രമേ പമ്പയില്‍ മണല്‍ നീക്കത്തിന് അനുവാദം നല്‍കൂവെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രാമചന്ദ്രന്‍നായര്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മല മാത്യൂസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗങ്ങളായ സി.കെ. ശശി, മുരളി വേങ്ങഴ, എല്‍സാ തോമസ്, മെംബര്‍മാരായ ഷിജു പി. കുരുവിള, കെ.വി. രശ്മിമോള്, ജിജി പി. ഏബ്രഹാം, മിനി സെബാസ്റ്റ്യന്‍, അനുരാധ ജി. പിള്ള, റ്റിം ടൈറ്റസ്, ഡോ. പുണ്യ ചന്ദ്രന്, ജോസഫ് മാത്യു, ഷേര്‍ളി ജെയിംസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജി. കണ്ണന്, ചന്ദ്രശേഖരന്, ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പള്ളിയോടങ്ങളെ ആദരിച്ചു
പുല്ലാട്: കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പുല്ലാട് ഡിവിഷനിലെ കോയിപ്രം നെല്ലിക്കല്‍ പുവത്തൂര്‍ കിഴക്ക്, പൂവത്തുര്‍ പടിഞ്ഞാറ്, വരയന്നൂര്‍ പള്ളിയോടങ്ങളെ ഡിവിഷന് മെംബര്‍ ഡോ. പുണ്യ ചന്ദ്രന് ആദരിച്ചു.
പുവത്തൂര്‍ എന്‍എസ്എസ് ഹാളില്‍ നടന്ന ചടങ്ങ് പള്ളിയോട സേവാ സംഘം പ്രസിഡന്റ് കെ.വി. സാംബദേവന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പുണ്യ ചന്ദ്രന് അധ്യക്ഷത വഹിച്ചു. പള്ളിയോട എക്സിക്യൂട്ടീവ് അംഗം രഘുനാഥ് കോയിപ്രം, പള്ളിയോട സേവാ സംഘം പൊതുസഭാ അംഗം ഡി. രജഗോപാല്‍, കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ്. വിജയകുമാര്‍, ഷിബു കുന്നപ്പുഴ, ജ്യോതിലക്ഷ്മി, അനിലാപ്രസാദ്, മുന്‍ പഞ്ചായത്ത് മെംബര്‍ ഓമനക്കുട്ടന്, ഡോ. ആര്. കിരണ്‍ പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews