പരിവാര്‍ നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് കുടുംബസംഗമം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: പരിവാര്‍ നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് കുടുംബ സംഗമം ചുങ്കത്തറ മാര്‍ത്തോമ്മാ പാരിഷ് ഹാളില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. പരിവാര്‍ അംഗങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രിവിലേജ് കാര്‍ഡ് ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പരിവാര്‍ ബ്ളോക്ക് പ്രസിഡന്റ്് കെ. ഷൗക്കത്തലി, സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ജാഫര്‍ ചാളക്കണ്ടി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ മച്ചിങ്ങല്‍ സമീര്‍, നിലമ്പൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബോബി സി. മാമ്പ്ര, വൈസ് പ്രസിഡന്റ് സീനത്ത് നൗഷാദ്, ജില്ലാപഞ്ചായത്തംഗം ജോസ്മി തോമസ്, നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ്, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ എം.എ. ജോസ്, ദീപ ഹരിദാസ്, സി.കെ. സുരേഷ്, ഹഫ്സത്ത് മൂത്തേടം, റംലത്ത് നെയ്തക്കോടന്‍, കെ.പി. അനുശ്രീ തുടങ്ങിയവര്‍പ്രസംഗിച്ചു.
Tags : Parivar Nilambur Block District News Local News family get-together