x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ർ​ല​മെ​ന്‍റ​റി സ​മി​തി വ​നി​ത​ക​ളു​ടെ കൂ​ട്ടാ​യ്മ സ​ന്ദ​ർ​ശി​ച്ചു

വെബ് ഡെസ്ക്
Published: November 19, 2026 12:02 AM IST | Updated: November 19, 2026 12:02 AM IST

സ​മി​തി സം​ഘം ന​ൻ​മ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ക്കു​ന്നു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: വ​യ​നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മൂ​ല്യ​വ​ർ​ധ​ന​യി​ലൂ​ടെ പു​തു​വി​പ​ണി​യും രു​ചി​യും ഒ​രു​ക്കു​ക​യാ​ണ് പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ "ന​ൻ​മ’ ഫു​ഡ് പ്രോ​സ​സിം​ഗ് യൂ​ണി​റ്റ്. ക​ർ​ഷ​ക​രി​ൽ​നി​ന്ന് നേ​രി​ട്ട് അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് 45ലേ​റെ ഇ​നം ചി​പ്സു​ക​ളും അ​ച്ചാ​റു​ക​ളും വി​വി​ധ പ​ല​ഹാ​ര​ങ്ങ​ളു​മാ​ണ് യൂ​ണി​റ്റി​ൽ നി​ർ​മി​ക്കു​ന്ന​ത്.

പി​ണ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ കെ. ​ന​സീ​മ, എ​ൻ. സ​ജ്ന, പി. ​ഷാ​ഹി​ന, കെ. ​ന​സീ​റ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​രം​ഭം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. കൃ​ഷി​യി​ട​ങ്ങ​ളി​ൽ വി​ള​യു​ന്ന ചേ​ന്പ്, ചേ​ന, ക​പ്പ, മ​ധു​ര​ക്കി​ഴ​ങ്ങ്, പ​പ്പാ​യ തു​ട​ങ്ങി​യ നാ​ട​ൻ കാ​ർ​ഷി​ക വി​ള​ക​ളെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് ഈ ​കൂ​ട്ടാ​യ്മ. ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​പ​ണി ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം പ്രാ​ദേ​ശി​ക കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ മൂ​ല്യം ല​ഭി​ക്കാ​നും സം​രം​ഭം വ​ഴി​യൊ​രു​ക്കു​ന്നു. വി​വി​ധ പ​ച്ച​ക്ക​റി​ക​ളി​ൽ​നി​ന്ന് ത​യാ​റാ​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ചി​പ്സു​ക​ളാ​ണ് ന​ൻ​മ​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. ചേ​ന്പ്, ചേ​ന, മ​ധു​ര​ക്കി​ഴ​ങ്ങ്, മ​ര​ച്ചീ​നി, പാ​വ​യ്ക്ക, പ​ട​വ​ലം, ബീ​റ്റ്റൂ​ട്ട് തു​ട​ങ്ങി വി​വി​ധ കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത്. കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി വ​യ​നാ​ട്ടി​ലെ​ത്തി​യ റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് പ​ഞ്ചാ​യ​ത്തി​രാ​ജ് പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സം യൂ​ണി​റ്റ് സ​ന്ദ​ർ​ശി​ച്ചു.

ഉ​ത്പാ​ദ​ന​രീ​തി​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​രി​ട്ട് മ​ന​സി​ലാ​ക്കി​യ സം​ഘം വ​നി​ത​ക​ളു​ടെ സം​രം​ഭ​ക​ത്വ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. പ്രാ​ദേ​ശി​ക​മാ​യി ല​ഭി​ക്കു​ന്ന കാ​ർ​ഷി​ക വി​ഭ​വ​ങ്ങ​ൾ പാ​ഴാ​കാ​തെ സം​സ്ക​രി​ച്ച് വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്കും വ​നി​ത​ക​ൾ​ക്കും ഒ​രു​പോ​ലെ വ​രു​മാ​ന​മാ​ർ​ഗം തു​റ​ക്കു​ക​യാ​ണ് ന​ൻ​മ​യു​ടെ ല​ക്ഷ്യം. വ​യ​നാ​ടി​ന്‍റെ കാ​ർ​ഷി​ക സ​ന്പ​ത്തി​നെ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ഈ ​സം​രം​ഭം ഗ്രാ​മീ​ണ വ​നി​താ ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ​യും മൂ​ല്യ​വ​ർ​ധി​ത കൃ​ഷി​യു​ടെ​യും മി​ക​ച്ച മാ​തൃ​ക​യാ​വു​ക​യാ​ണ്.

 

Tags : Visited Women's Collective Nattuvishesham Districtnews

Recent News

Corehub Up