x
ad
Fri, 20 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട പ​രി​പൂ​ര്‍​ണ സാ​ക്ഷ​ര​ത​യി​ലേ​ക്ക്; അ​ക്ഷ​ര​പൂ​ര്‍​ണി​മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി


Published: November 19, 2026 11:09 PM IST | Updated: November 19, 2026 11:09 PM IST

അ​ക്ഷ​ര​പൂ​ര്‍​ണി​മ പ​ദ്ധ​തി​യു​ടെ ആ​സൂ​ത്ര​ണ ശി​ല്‍​പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പ​ത്ത​നം​തി​ട്ട: ജി​ല്ല​യെ പ​രി​പൂ​ര്‍​ണ സാ​ക്ഷ​ര​ത​യി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ക്ഷ​ര​പൂ​ര്‍​ണി​മ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ക​ര്‍​മ​പ​ദ്ധ​തി ആ​സൂ​ത്ര​ണ ശി​ല്‍​പ​ശാ​ല ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്ഷ​ര​പൂ​ര്‍​ണി​മ​യു​ടെ ലോ​ഗോ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ചു.

2011ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സാ​ക്ഷ​ര​താ നി​ര​ക്ക് 96.93 ശ​ത​മാ​ന​മാ​യി​രു​ന്നു. 2023-24ലെ ​കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ പീ​രി​യോ​ഡി​ക് ലേ​ബ​ര്‍ ഫോ​ഴ്‌​സ് സ​ര്‍​വേ പ്ര​കാ​രം ഇ​ത് 97.44 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

25ന​കം ജി​ല്ലാ, ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ല​ങ്ങ​ളി​ല്‍ സം​ഘാ​ട​ക​സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കും. അ​വ​ശേ​ഷി​ക്കു​ന്ന നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള വി​വ​ര​ശേ​ഖ​ര​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ 30ന​കം പൂ​ര്‍​ത്തി​യാ​ക്കും. ഡി​സം​ബ​ര്‍ ഒ​ന്നി​ന് ജി​ല്ലാ​ത​ല, പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭാ ത​ല പ​രി​പൂ​ര്‍​ണ സാ​ക്ഷ​ര​താ പ്ര​ഖ്യാ​പ​നം മാ​ര്‍​ച്ച് അ​ഞ്ചി​നും 15നും ​ഇ​ട​യി​ലും ബ്ലോ​ക്ക് ത​ല പ്ര​ഖ്യാ​പ​നം മാ​ര്‍​ച്ച് 16നും 20​നും ഇ​ട​യി​ലും ജി​ല്ലാ​ത​ല പ്ര​ഖ്യാ​പ​നം മാ​ര്‍​ച്ച് 25നും ​ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി. ​പ്ര​ശാ​ന്ത് കു​മാ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ശാ​മ്മ തോ​മ​സ്, തി​രു​വ​ല്ല ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ലേ​ഖ എ​സ്., പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു അ​നി​ല്‍, സാ​ക്ഷ​ര​താ മി​ഷ​ന്‍ ജി​ല്ലാ അ​സി​സ്റ്റ​ന്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സിം​ല ആ​ര്‍. എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Aksharapoornima District News Local News Total Literacy

Recent News

Corehub Up