x
ad
Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ക​ന്പാ​ടം മൈ​താ​നം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു

വെബ് ഡെസ്ക്
Published: October 1, 2026 01:54 AM IST | Updated: October 1, 2026 01:54 AM IST

അകന്പാടം മൈതാനം

നി​ല​ന്പൂ​ർ:​ അ​ക​ന്പാ​ടം മൈ​താ​നം യാ​ഥാ​ർ​ഥ്യ​മാ​കാ​ൻ വ​ഴി​യൊ​രു​ങ്ങു​ന്നു. ഇ​തി​നാ​യി ഡി​പി​ആ​ർ കാ​യി​ക​മ​ന്ത്രി​ക്ക് സ​മ​ർ​പ്പി​ച്ചു. ഫ​ണ്ട് ല​ഭ്യ​മാ​ക്കാ​മെ​ന്ന് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ന് കാ​യി​കമൈ​താ​നം ഇ​ല്ലാ​താ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​കു​ന്പോ​ഴും സൗ​ജ​ന്യ​മാ​യി ല​ഭി​ച്ച ര​ണ്ടേക്ക​ർ സ്ഥ​ല​ത്ത് മൈ​താ​നം യാ​ഥാ​ർ​ഥ്യ​മാ​കാ​തെ കി​ട​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ജൂ​ലൈ 27ന് ​ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗ​ത്തി​ൽ മൈ​താ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

അ​ക​ന്പാ​ടം ആ​റം​ക്കോ​ട് കു​ന്ന​ത്ത് അ​പ്പു​ണ്ണി​നാ​യ​രു​ടെ ഭാ​ര്യ കൊ​ന്നോ​ല കാ​ർ​ത്ത്യാ​യ​നി​അ​മ്മ ര​ണ്ടു കോ​ടി രൂ​പ ന​ൽ​കി വാ​ങ്ങി​യ ര​ണ്ട് ഏ​ക്ക​ർ സ്ഥ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി തു​ട​ർ​ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല.

അ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​മാ​യി​രു​ന്ന സ​ഹി​ൽ അ​ക​ന്പാ​ടം ബ്ലോ​ക്ക് ഫ​ണ്ടി​ൽനി​ന്ന് മൈ​താ​ന​ത്തി​ന് 20 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ നി​ല​വി​ലെ ഭ​ര​ണ സ​മി​തി 36 പേ​ജു​ള്ള ഡി​പി​ആ​ർ ആ​ണ് കാ​യി​ക​മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​ന് കൈ​മാ​റി​യി​ട്ടു​ള്ള​ത്. ഡി​പി​ആ​ർ പ്ര​കാ​രം 2.56 കോ​ടി രൂ​പ​യാ​ണ് മൈ​താ​ന നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യി വ​രി​ക. മ​ന്ത്രി പി.​കെ. ബ​ഷീ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ഹാ​രീ​സ് ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് കാ​യി​ക​മ​ന്ത്രി​ക്ക് ഡി​പി​ആ​ർ കൈ​മാ​റി​യ​ത്. ര​ണ്ട് ത​വ​ണ​ക​ളാ​യി മൈ​താ​ന നി​ർ​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫ​ണ്ട് ന​ൽ​കാ​മെ​ന്നാ​ണ് മ​ന്ത്രി​യു​ടെ ഉ​റ​പ്പ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up