x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ഴ​ശിയുടെ പ്ര​ധാ​ന ക​നാ​ൽ ത​ക​ർ​ന്നു

വെബ് ഡെസ്ക്
Published: August 9, 2026 12:24 AM IST | Updated: August 9, 2026 12:24 AM IST

പ​ഴ​ശി ക​നാ​ൽ ത​ക​ർ​ന്ന നി​ല​യി​ൽ.

മ​ട്ട​ന്നൂ​ർ: കാ​ര പേ​രാ​വൂ​ർ തെ​ളു​പ്പി​ൽ പ​ഴ​ശി പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ക​നാ​ൽ ത​ക​ർ​ന്നു. നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി വ​ൻ നാ​ശ​ന​ഷ്‌​ടം. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​നാ​ലി​ന​ടി​യി​ൽ വെ​ള്ളം ഇ​രു​ഭാ​ഗ​ത്തേ​ക്കും പോ​കു​ന്ന തു​ര​ങ്ക​ത്തി​ന്‍റെ ഭാ​ഗ​ത്താ​ണ് ക​നാ​ൽ ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. മ​ട്ട​ന്നൂ​ർ കു​ഞ്ഞി​പ്പ​ള്ളി വ​ള​യാ​ൽ റോ​ഡി​ൽ തെ​ളു​പ്പി​ലാ​ണു ക​നാ​ൽ ത​ക​ർ​ന്നു വീ​ടു​ക​ളി​ലേ​ക്കു വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​ത്.
പ​ത്തോ​ളം വീ​ട്ടു​കാ​രെ മാ​റ്റി താ​മ​സി​പ്പി​ച്ചു. അ​ഞ്ചു​വീ​ടു​ക​ളും വാ​ഹ​ന​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി. ക​നാ​ൽ പ​രി​സ​ര​ത്തെ സി. ​ഉ​ത്ത​മ​ൻ, സി. ​മ​ധു, സി. ​പ്ര​ശാ​ന്ത​ൻ, സി. ​കാ​ഞ്ച​ന, കെ. ​ഖാ​ദ​ർ എ​ന്നി​വ​രു​ടെ
വീ​ടു​ക​ളി​ലാ​ണു വെ​ള്ളം ക​യ​റി​യ​ത്. വീ​ടു​ക​ൾ മു​ഴു​വ​നാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ്. വി​വ​ര​മ​റി​ഞ്ഞ് മ​ട്ട​ന്നൂ​രി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ, നാ​ട്ടു​കാ​ർ,
പോ​ലീ​സ്, വി​ല്ലേ​ജ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി വീ​ട്ടു​കാ​രെ മാ​റ്റി​ത്താ​മ​സി​പ്പി​ച്ചു. ഉ​ത്ത​മ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റും ഓ​ട്ടോ​റി​ക്ഷ​യും വെ​ള​ള​ത്തി​ൽ മു​ങ്ങി. വെ​ള്ളം കു​ത്തി​യൊ​ഴു​കി​യെ​ത്തി​യ​തി​നാ​ൽ വീ​ടു​ക​ളി​ലെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ മാ​റ്റാ​ൻ ക​ഴി​യാ​തെ എ​ല്ലാം ന​ശി​ച്ചു. ഖാ​ദ​റി​ന്‍റെ വീ​ടി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന് ക​ല്ലും മ​ണ്ണും വെ​ള​ള​വു​മ​ട​ക്കം വീ​ടി​നു​ള​ളി​ലും മു​റ്റ​ത്തും കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്കു വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​താ​ണ് വ​ൻ നാ​ശ​ന​ഷ്ട​മു​ണ്ടാ​ക്കി​യ​ത്.

കെ. ​അ​ബ്ദു​ൾ റ​ഹി​മാ​ന്‍റെ വീ​ട്ടു​മ​തി​ലും ത​ക​ർ​ന്നു. ക​നാ​ലി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണു ത​ക​ർ​ന്ന​ത്. മ​ട്ട​ന്നൂ​ർ കു​ഞ്ഞി​പ്പ​ള്ളി-​വ​ള​യാ​ൽ റോ​ഡി​ന്‍റെ ഒ​രു​ഭാ​ഗം ത​ക​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വെ​ള്ളം ഒ​ഴു​കി കൃ​ഷി​യി​ട​ങ്ങ​ളും ന​ശി​ച്ചു. വ​ൻ ശ​ബ്ദ​ത്തോ​ടെ​യാ​ണു ക​നാ​ൽ ത​ക​ർ​ന്നു വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യ​തെ​ന്ന് വീ​ട്ടു​കാ​ര​നാ​യ ഉ​ത്ത​മ​ൻ പ​റ​ഞ്ഞു. വീ​ട്ടു​കാ​ർ ഉ​റ​ങ്ങാ​ത്ത​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. വി​വ​ര​മ​റി​ഞ്ഞു നാ​ട്ടു​കാ​ര​ട​ക്കം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി.

ക​നാ​ൽ ത​ക​ർ​ന്ന​ത് കാ​ണാ​ൻ നി​ര​വ​ധി പേ​രാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​ത്. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ അ​ട​ക്കം ന​ശി​ച്ചെ​ങ്കി​ലും വീ​ട്ടു​കാ​രെ വേ​ഗ​ത്തി​ൽ മാ​റ്റാ​ൻ സാ​ധി​ച്ച​താ​യി കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണു മ​ണ്ണു​മാ​ന്തി യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ത​ക​ർ​ന്ന ക​നാ​ലി​ന്‍റെ ഭാ​ഗം പൊ​ളി​ച്ചു​നീ​ക്കി വെ​ള്ളം സ​മീ​പ​ത്തെ തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി തു​ട​ങ്ങി​യ​ത്. കു​ത്തി​യൊ​ഴു​കി​യാ​ൽ വീ​ണ്ടും നാ​ശ​ന​ഷ്ട​മു​ണ്ടാ​കു​ന്ന​തി​നാ​ൽ ചെ​റി​യ തോ​തി​ലാ​ണു വെ​ള്ള​മൊ​ഴു​ക്കി​യ​ത്.

ക​നാ​ലി​ന്‍റെ അ​രി​കും റോ​ഡും ത​ക​ർ​ന്ന​തോ​ടെ മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്നു വ​ള​യാ​ൽ, കീ​ഴ​ല്ലൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​യും മു​ട​ങ്ങി. തെ​ളു​പ്പ് പ്ര​ദേ​ശം ഒ​റ്റ​പ്പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. 65 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ക​നാ​ലും അ​നു​ബ​ന്ധ നി​ർ​മി​തി​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ത്ത​താ​ണു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. കാ​ര​യി​ൽ ക​നാ​ൽ ത​ക​ർ​ന്ന ഭാ​ഗം അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണു പു​തു​ക്കി​പ്പ​ണി​ത​ത്.

ക​നാ​ലി​ന്‍റെ അ​രി​ക് പ​ല​യി​ട​ത്തും ഇ​ടി​യു​ന്ന​തു പ​തി​വാ​ണ്. ര​ണ്ടു​വ​ർ​ഷം മു​മ്പ് കാ​ര ചാ​ത്തോ​ത്ത് ക​നാ​ൽ​പ്പാ​ലം ത​ക​ർ​ന്നി​രു​ന്നു. ക​നാ​ലും റോ​ഡും ഉ​ട​ൻ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​മെ​ന്നും ഇ​തി​നു​ള്ള അ​ട​ങ്ക​ൽ ത​യാ​റാ​ക്കി ന​ൽ​കു​മെ​ന്നും സ്ഥ​ല​ത്തെ​ത്തി​യ ജ​ല​സേ​ച​ന​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വി.​കെ. സ​നോ​ജ് എം​എ​ൽ​എ, ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ഷാ​ജി​ത്ത്, കീ​ഴ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

 

Tags : Nattuvishesham Local News Pazhasi main canal collapsed

Recent News

Corehub Up