x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ഴൂ​ര്‍- പേ​പ്പ​തി ബൈ​പ്പാ​സ്: സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി

വെബ് ഡെസ്ക്
Published: July 22, 2026 01:55 AM IST | Updated: July 22, 2026 01:55 AM IST

പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

പി​റ​വം: എ​റ​ണാ​കു​ളം- പി​റ​വം റോ​ഡി​ല്‍ കൊ​ടും വ​ള​വു​ക​ളു​ള്ള പാ​ഴൂ​ര്‍- പേ​പ്പ​തി ഭാ​ഗ​ത്ത് ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​നു​ള്ള പ​രി​ശോ​ധ​ന ന​ട​ന്നു. പൊ​തു​മ​രാ​മ​ത്ത്, റ​വ​ന്യൂ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്ഥ​ലം സ​ര്‍​വേ ന​ട​ത്തി അ​തി​ര്‍​ത്തി ക​ല്ലു​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു.

പി​റ​വം, മ​ണീ​ട് വി​ല്ലേ​ജു​ക​ളി​ല്‍ സ​ര്‍​വേ ന​ട​ത്താ​ന്‍ മ​തി​യാ​യ ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ടു​ത​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ട്ടു​ത​രാ​ന്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് അ​റി​യി​ച്ചു.
\

മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ആ​ര്‍. പ്ര​ദീ​പ്കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, രാ​ഷ്ട്രീ​യ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
പാ​ഴൂ​ര്‍ അ​മ്പ​ല​പ്പ​ടി മു​ത​ല്‍ പേ​പ്പ​തി വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ര്‍ ഭാ​ഗ​ത്തെ വ​ള​വു​ക​ള്‍ സ്ഥി​രം അ​പ​ക​ട മേ​ഖ​ല​യാ​ണ്.

 

Tags : Bypass Nattuvishesham DistrictNews

Recent News

Corehub Up