x
ad
Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​ന്ത്ര​ണം​വി​ട്ട പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് കാ​ല്‍​ന​ട​ക്കാ​രി​ക്ക് ഗുരുതര പരിക്ക്

വെബ് ഡെസ്ക്
Published: October 31, 2026 04:25 AM IST | Updated: October 31, 2026 04:25 AM IST

​പു​ന്നേ​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട പി​ക്ക​പ്പ് വാ​ന്‍.

കോ​ത​മം​ഗ​ലം: പു​ന്നേ​ക്കാ​ട് പ​ള്ളി​ക്ക് സ​മീ​പം ലോ​ഡു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് കാ​ല്‍​ന​ട​ക്കാ​രി​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​വ​ര്‍​ക്ക് പ​രി​ക്കി​ല്ല. പു​ന്നേ​ക്കാ​ട് കൂ​ര്‍​ത്തി​യാ​ട്ട് സു​കു​മാ​ര​ന്‍റെ ഭാ​ര്യ ലൈ​ല (72) ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു അ​പ​ക​ടം.

ഓ​ട്ടോ​റി​ക്ഷ​യി​ല്‍നി​ന്ന് ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യി റോ​ഡ് കു​റു​കെ ക​ട​ന്ന് റോ​ഡി​ന്‍റെ മ​റു​ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ലൈ​ല​യു​ടെ ദേ​ഹ​ത്ത് ഇ​ടി​ച്ച​ത്. കൈ​കാ​ലു​ക​ള്‍​ക്ക് ഒ​ടി​വ് സം​ഭ​വി​ച്ച ലൈ​ല​യെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ലൈ​ല​യെ ഇ​ടി​ച്ച പി​ക്ക​പ്പ് വാ​ന്‍ 11 കെ​വി ഇ​ല​ക്‌​ട്രി​ക്ക് പോ​സ്റ്റി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഒ​ടി​ഞ്ഞ ഇ​ല​ക്‌​ട്രി​ക്ക് പോ​സ്റ്റ് പി​ക്ക​പ്പി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് മ​റി​ഞ്ഞു. രാ​വി​ലെ ത​ട​സ​പ്പെ​ട്ട വൈ​ദ്യു​തി വി​ത​ര​ണം വൈ​കി​ട്ടോ​ടെ​യാ​ണ് പു​ന: സ്ഥാ​പി​ച്ച​ത്.

Tags :

Recent News

Corehub Up