x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നം ചോ​ദി​ക്കു​ന്നു, എ​ന്നു​വ​രും ഒ​റ്റ​പ്പാ​ലം ബൈ​പാ​സ് പ​ദ്ധ​തി‍?

വെബ് ഡെസ്ക്
Published: September 1, 2026 02:12 AM IST | Updated: September 1, 2026 02:12 AM IST

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്ക് മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു. ഓ​ണ​ക്കാ​ലം ക​ഴി​ഞ്ഞാ​ൽ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് കു​റ​യു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ വാ​ഹ​ന​ത്തി​ര​ക്ക് കു​റ​ഞ്ഞി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ഴ​യ​പ​ടി തു​ട​രു​ക​യാ​ണ്.

ഒ​റ്റ​പ്പാ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു ശാ​ശ്വ​ത പ​രി​ഹാ​രം എ​ന്ന നി​ല​ക്ക് ത​യാ​റാ​ക്കി​യ പാ​ലാ​ട്ട് റോ​ഡ്- ഈ​സ്റ്റ് ഒ​റ്റ​പ്പാ​ലം ബൈ​പാ​സ് പ​ദ്ധ​തി തു​ട​ർ പ്ര​വ​ർ​ത്ത​ന​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

കേ​സും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ളു​മാ​യി പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം നീ​ണ്ടു​പോ​വു​ന്ന സ്ഥി​തി​യാ​ണ്. പു​തി​യ സ​ർ​ക്കാ​ർ വ​ന്നാ​ലെ​ങ്കി​ലും പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​മെ​ന്ന് ക​രു​തി​യ​തും തെ​റ്റാ​യി​രി​ക്കു​ക​യാ​ണ്.
ഒ​റ്റ​പ്പാ​ല​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ ജ​നം ശ്വാ​സം​മു​ട്ടു​ന്ന സ്ഥി​തി​യാ​ണ്. ഗ​താ​ഗ​ത പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ യാ​തൊ​രു ബ​ദ​ൽ സം​വി​ധാ​ന​വു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. കേ​സു​ക​ൾ തീ​ർ​പ്പാ​യി ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങി​യ സ​മ​യ​ത്താ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​യ​ത്.

എ​ന്നാ​ൽ പു​തി​യ ഭ​ര​ണം വ​ന്ന് 100 ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​വാ​ത്ത സ്ഥി​തി​യാ​ണ്. മൂ​ന്നു​വ​ർ​ഷം​മു​മ്പ് സ്ഥ​ല ഉ​ട​മ​ക​ളി​ൽ അ​ധി​കം​പേ​രും ഘ​ട്ടം​ഘ​ട്ട​മാ​യി പ​ണം കൈ​പ്പ​റ്റു​ക​യും സ്ഥ​ലം സ​ർ​ക്കാ​റി​നു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ൽ ഈ ​സ്ഥ​ലം സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല​ന്നാ​ണ് സൂ​ച​ന. സ്ഥ​ല​ത്തി​ന്‍റെ വി​ല കൈ​പ്പ​റ്റി​യ​വ​ർ ത​ന്നെ ഈ ​സ്ഥ​ലം ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ച്ചു വ​രു​ക​യാ​ണ്.

മൂ​ന്നു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി പ​ണം ന​ൽ​കി ഉ​ട​മ​സ്ഥ​ത കൈ​മാ​റി​യ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​ത് അ​ലം​ഭാ​വ​മാ​ണെ​ന്നാ​ണ് ആ​ക്ഷേ​പം. 75 കോ​ടി​യി​ൽ​പ​രം രൂ​പ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​തി​ന​കം ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ട്. ഈ ​തു​ക​യു​ടെ മു​ന്നു​വ​ർ​ഷ​ത്തെ പ​ലി​ശ മാ​ത്രം ക​ണ​ക്കാ​ക്കി​യാ​ൽ ത​ന്നെ കോ​ടി​ക​ളു​ടെ ന​ഷ്ട്ട​മാ​ണ് സ​ർ​ക്കാ​റി​നു​ണ്ടാ​യി​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി പ​ദ്ധ​തി പ്ര​വ​ർ​ത്ത​നം ഉ​ട​ൻ തു​ട​ങ്ങ​ണം എ​ന്നാ​ണ് ജ​ന​കീ​യ ആ​വ​ശ്യം.

Tags : Nattuvishesham Districtnews Deepikanews bypass project

Recent News

Corehub Up