x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ൽ 13 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ


Published: June 25, 2026 01:25 AM IST | Updated: June 25, 2026 01:25 AM IST

പാ​ല​ക്കാ​ട്: പ​ശ്ചി​മ​ഘ​ട്ട പാ​രി​സ്ഥി​തി​ക സം​വേ​ദ​ക​മേ​ഖ​ല (ഇ​എ​സ്എ) പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​വി​ലു​ള്ള ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ന്‍റെ കാ​ലാ​വ​ധി ജൂ​ലൈ 27ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കേ ജി​ല്ല​യി​ലെ 13 വി​ല്ലേ​ജു​ക​ളി​ലെ ല​ക്ഷ​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​ന്തി​മ വി​ജ്ഞാ​പ​ന​ത്തി​ലേ​ക്കു നീ​ങ്ങു​ന്നു.

നി​ല​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​ന്ന റി​പ്പോ​ർ​ട്ട് പ്ര​കാ​രം കേ​ര​ള​ത്തി​ലെ 9,993 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം ഇ​എ​സ്എ പ​രി​ധി​യി​ൽ വ​രും. ഇ​തി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.
ഇ​തു ന​ട​പ്പി​ലാ​യാ​ൽ ജി​ല്ല​യി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും മ​ല​യോ​ര​ജ​ന​ത​യു​ടെ ജീ​വി​തോ​പാ​ധി​ക​ൾ​ക്കും​മേ​ൽ വീ​ഴു​ന്ന ഇ​ടി​ത്തീ​യാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

വ​ന്യ​മൃ​ഗ​ശ​ല്യം കാ​ര​ണം ഇ​തി​ന​കം​ത​ന്നെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മി​ല്ലാ​തെ വ​ല​യു​ന്ന മ​ല​യോ​ര​ക​ർ​ഷ​ക​രെ ഇ​എ​സ്എ​യു​ടെ പേ​രി​ൽ​കൂ​ടി തെ​രു​വി​ലേ​ക്കി​റ​ക്ക​രു​തെ​ന്ന് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​ലെ ഇ​എ​സ്എ പ​രി​ധി 8590 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​യി (വ​ന​ത്തി​നു​ള്ളി​ൽ മാ​ത്രം) ചു​രു​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ പു​തു​ക്കി​യ പ്രൊ​പ്പോ​സ​ൽ അം​ഗീ​ക​രി​ക്കാ​ൻ കേ​ന്ദ്ര​ത്തി​നു​മേ​ൽ ശ​ക്ത​മാ​യ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തു​ക, കേ​ന്ദ്രം ഇ​തി​നു ത​യാ​റാ​കാ​ത്ത​പ​ക്ഷം ത​മി​ഴ്നാ​ട്സ​ർ​ക്കാ​ർ ചെ​യ്ത​തു​പോ​ലെ പാ​ല​ക്കാ​ട്ടേ​തു​ൾ​പ്പെ​ടെ​യു​ള്ള 123 ഇ​എ​സ്എ വി​ല്ലേ​ജു​ക​ളേ​യും വ​നം​വി​ല്ലേ​ജ്, റ​വ​ന്യൂ​വി​ല്ലേ​ജ് എ​ന്നി​ങ്ങ​നെ ര​ണ്ടാ​യി ഭാ​ഗി​ക്കു​ക, ഇ​തി​ൽ വ​നം​വി​ല്ലേ​ജു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ​മാ​ത്രം കേ​ന്ദ്ര​ത്തി​നു​ന​ൽ​കി ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഒ​രി​ഞ്ച് റ​വ​ന്യൂ​ഭൂ​മി പോ​ലും ഇ​എ​സ്എ, ഇ​എ​സ് സെ​ഡ് (ബ​ഫ​ർ​സോ​ണ്‍) പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ലെ​ന്നു സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ​ങ​ൾ ഉ​ന്ന​യി​ച്ച് കി​ഫ ജി​ല്ലാ​ക​മ്മി​റ്റി സ​ർ​ക്കാ​രി​നു നി​വേ​ദ​നം ന​ൽ​കി.

ജൂ​ലൈ 27നു​മു​ന്പ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ ഉ​ന്ന​ത​ത​ല​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ ജി​ല്ല​യി​ലെ 13 വി​ല്ലേ​ജു​ക​ളി​ലെ​യും ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും കി​ഫ മു​ന്ന​റി‍​യി​പ്പു​ന​ൽ​കി.

Tags : worried Nattuvishesham District news

Recent News

Corehub Up