ചക്കിട്ടപാറ: ഡോ. കെ.ജി. അടിയോടിക്കു ശേഷമുള്ള നീണ്ട 50 വർഷത്തെ വികസന മുരടിപ്പിന്റെ അന്ധകാരത്തിൽ നിന്ന് പേരാമ്പ്ര നിയോജക മണ്ഡലത്തിനു മോചനമുണ്ടാകണമെന്ന് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയ.
കഴിഞ്ഞ ദിവസം ചക്കിട്ടപാറയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പര്യടന സമാപന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജോർജ് മുക്കള്ളിൽ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി, ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട്, നേതാക്കളായ കെ. ബാലനാരായണൻ, സത്യൻ കടിയങ്ങാട്, രാജൻ മരുതേരി, കെ.എ. ജോസ് കുട്ടി, രാജീവ് തോമസ്, മൂസ കോത്തമ്പ്ര, ആവള ഹമീദ്, റെജി കോച്ചേരി, ബാബു കൂനന്തടം, ബിന്ദു ബാലകൃഷ്ണൻ, ഇ.പി.നുസൃത്ത്, പാപ്പച്ചൻ കൂനന്തടം, ജെയിൻ ജോൺ, രാജൻ വർക്കി എന്നിവർ പ്രസംഗിച്ചു.