തക്കോൽ ദാനവും എ ക്ലാസ് മെംബർമാർക്കുള്ള ചികിത്സാ ധനസഹായം മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കുന്നു.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സർവീസ് സഹകരണ ബാങ്ക്, നിർധനരായ എ ക്ലാസ് മെംബർമാർക്ക് സൗജന്യമായി നിർമിച്ച് നൽകിയ ആറ് വീടുകളുടെ താക്കോൽ ദാനവും എ ക്ലാസ് മെംബർമാർക്കുള്ള ചികിത്സാ ധനസഹായവും മന്ത്രി എ.പി. അനിൽകുമാർ നിർവഹിച്ചു. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിലെ എ ക്ലാസ് മെംബർമാരായ സരസ്വതി കൊളങ്ങര പാതാക്കര, മുഹമ്മദ് ഷബീർ കരിന്പനക്കൽ തേക്കിൻകോട്, ഉമ്മർ ഫാറൂഖ് പടിക്കമണ്ണിൽ പാതാക്കര, പാത്തുമ്മ ചേരിയിൽ പൊന്ന്യാകുർശി, ഹസനത്ത് ചിറക്കൽ കുന്നപ്പള്ളി, രജനി ചാത്തല്ലൂർ ജൂബിലി എന്നിവർക്കാണ് വീട് നിർമിച്ച് നൽകിയത്. നിലവിൽ മുനിസിപ്പാലിറ്റിയിൽ എ ക്ലാസ് മെംബർമാർക്ക് ബാങ്ക് സൗജന്യമായി 33 വീടുകൾ ബാങ്ക് നിർമിച്ചു നൽകിയിട്ടുണ്ട്.
ഇതിനുപുറമെ പുതിയ മൂന്നു വീടുകൾ നിർമാണഘട്ടത്തിലാണ്.
ചടങ്ങിൽ പെരിന്തൽമണ്ണ മുനിസിപ്പൽ ചെയർപേഴ്സണ് പച്ചീരി സുരയ്യ ഫാറൂക്ക് അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂക്ക്, കെപിസിസി ജനറൽ സെക്രട്ടറി വി. ബാബുരാജ്, മുനിസിപ്പൽ വൈസ് ചെയർപേഴ്സണ് എം.ബി. ഫസൽ മുഹമ്മദ്, പെരിന്തൽമണ്ണ സഹകരണ സംഘം ജനറൽ അസിസ്റ്റന്റ് രജിസ്ട്രാർ കെ. സിദീഖ് അക്ബർ, ജില്ലാ പഞ്ചായത്ത് മെംബർ സി. സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്് സി.കെ. ഹാരിസ്, ഡിസിസി സെക്രട്ടറി എം.എം. സക്കീർ ഹുസൈൻ, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ് രാജേന്ദ്രൻ എന്ന കൊച്ചു, മണ്ഡലം ലീഗ് ട്രഷറർ നാലകത്ത് ഷൗക്കത്ത്, സെക്രട്ടറി ബഷീർ പടിഞ്ഞാറേതിൽ തുടങ്ങിയവർ പ്രസംഗിച്ചു.