x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​രി മെ​ഡി​ക്കൽ കോ​ള​ജ് വി​ക​സ​നത്തിന് കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ


Published: June 20, 2026 05:36 AM IST | Updated: June 20, 2026 05:36 AM IST

മ​ഞ്ചേ​രി: ബ​ജ​റ്റി​ൽ മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് കോ​ടി​ക​ളു​ടെ പ​ദ്ധ​തി​ക​ൾ. വ​യ​നാ​ട്, ഹ​രി​പ്പാ​ട്, ഇ​ടു​ക്കി, മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ​ക്കൊ​പ്പം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നു​മാ​യി 100 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്ത​ൽ. ജ​ന​റ​ൽ ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി 10 കോ​ടി​യി​ൽ ര​ണ്ട് കോ​ടി രൂ​പ അ​ഡ്വാ​ൻ​സും അ​നു​വ​ദി​ച്ചു.

മ​ണ്ഡ​ല​ത്തി​ലെ തൃ​ക്ക​ല​ങ്ങോ​ട് എ​ള​ങ്കൂ​ർ, പാ​ണ്ടി​ക്കാ​ട്, എ​ട​പ്പ​റ്റ തു​ട​ങ്ങി​യ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്ന് കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചു. മ​ഞ്ചേ​രി ബൈ​പാ​സു​മാ​യി ബ​ന്ധി​പ്പി​ച്ച് ജ​സീ​ല ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ലം നി​ർ​മാ​ണ​ത്തി​നും ഫ​സ്റ്റ് ആ​ൻ​ഡ് സെ​ക്ക​ന്‍റ് റീ​ച്ച് നി​ർ​മാ​ണ​ത്തി​ന് 60 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

മു​ള്ളി​യാ​ക്കു​റി​ശി - പാ​ണ്ടി​ക്കാ​ട് റോ​ഡ് വീ​തി​കൂ​ട്ടി ബി​എം ആ​ൻ​ഡ് ബി​സി ചെ​യ്യ​ൽ, മ​ഞ്ചേ​രി - കി​ഴി​ശേ​രി റോ​ഡി​ലെ തു​റ​ക്ക​ൽ ജം​ഗ്ഷ​ൻ മു​ത​ൽ രാ​മ​ൻ​കു​ളം വ​രെ സൈ​ഡി​ലെ ഡ്രൈ​നേ​ജ് നി​ർ​മാ​ണം, ചെ​ര​ണി മം​ഗ​ല​ശേ​രി റോ​ഡ് പൊ​തു​മ​രാ​മ​ത്ത്, കാ​ര​ക്കു​ന്ന് - ആ​മ​യൂ​ർ - എ​ള​യൂ​ർ റോ​ഡ്, എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ആ​ൻ​ഡ് സ​ർ​ക്കി​ൾ ഓ​ഫീ​സ്, മ​ഞ്ചേ​രി പു​തി​യ ഓ​ഫീ​സ് കെ​ട്ടി​ട നി​ർ​മാ​ണം, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന് മു​ന്നി​ൽ ലി​ഫ്റ്റ് സൗ​ക​ര്യം,

കാ​ര​ക്കു​ന്ന് - ആ​മ​യൂ​ർ - എ​ള​യൂ​ർ റോ​ഡ്, മ​ഞ്ചേ​രി ഒ​ലി​പ്പു​ഴ റോ​ഡ് ബി ​എം ബി ​സി പാ​ണ്ടി​ക്കാ​ട് മു​ത​ൽ ഒ​ലി​പ്പു​ഴ വ​രെ, കാ​ട്ടു​ങ്ങ​ച്ചോ​ല - പി​ലാ​ക്ക​ൽ പു​ഴ​ക്കാ​വ് റോ​ഡ്, മ​ഞ്ചേ​രി ലി​ങ്ക് റോ​ഡ് ബി​എം​ബി​സി ചെ​യ്ത് ന​വീ​ക​രി​ക്ക​ൽ, ചാ​ര​ങ്കാ​വ് - വെ​ട്ടി​ക്കാ​ട്ടി​രി റോ​ഡ് നി​ർ​മാ​ണം തു​ട​ങ്ങി​യ​വ​യാ​ണ് ടോ​ക്ക​ണ്‍ ല​ഭി​ച്ച മ​റ്റ് പ്ര​ധാ​ന പ​ദ്ധ​തി​ക​ൾ.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up