x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ കേ​സി​ലെ പ്രതി‍ പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: October 10, 2026 11:29 PM IST | Updated: October 10, 2026 11:29 PM IST

സജിത്ത്

തി​രു​വ​ല്ല: പോ​ക്‌​സോ കേ​സി​ല്‍ പി​ടി​യി​ലാ​യ യു​വാ​വ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ല്‍നി​ന്നു ര​ക്ഷ​പ്പെ​ട്ടു. പു​ളി​ക്കീ​ഴ് പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​തി​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. നി​ര​ണം ഇ​ര​തോ​ട് ആ​ശ​കു​ടി പു​തു​വേ​ല്‍ വീ​ട്ടി​ല്‍ സ​ജി​ത്ത് (32) ആ​ണ് ക​സ്റ്റ​ഡി​യി​ല്‍നി​ന്നു ചാ​ടി​പ്പോ​യ​ത്.

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ഇ​യാ​ളെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്റ്റേ​ഷ​നി​ല്‍ ലോ​ക്കപ്പ്‌​സം​വി​ധാ​നം ഇ​ല്ലാ​തി​രു​ന്ന​തി​നാ​ല്‍ ഉ​ള്‍​വ​ശ​ത്തു​ള്ള മു​റി​യു​ടെ നില​​ത്ത് ഘ​ടി​പ്പി​ച്ചി​രു​ന്ന ഇ​രു​മ്പു കു​റ്റി​യി​ലാ​ണ് ഇ​യാ​ളെ കൈ​വി​ല​ങ്ങ് വ​ച്ച് സൂ​ക്ഷി​ച്ചി​രു​ന്ന​തെ​ന്നു പ​റ​യു​ന്നു. രാ​ത്രി 11 ഓ​ടെ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പൊ​ലി​സു​കാ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ച് കൈ​വി​ല​ങ്ങ് ഊ​രി പൊ​ലി​സ് സ്റ്റേ​ഷ​ന്‍റെ മു​ന്‍ വാ​തി​ലി​ല്‍കൂ​ടി ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

പ്ര​തി ഇ​റ​ങ്ങി ഓ​ടു​ന്ന​ത് ക​ണ്ട പാ​റാ​വു​കാ​ര​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പൊ​ലി​സു​കാ​ര്‍ പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും സ്റ്റേ​ഷ​നി​ല്‍നി​ന്നു തി​രു​വ​ല്ല - കാ​യം​കു​ളം സം​സ്ഥാ​ന​പാ​ത​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഭാ​ഗ​ത്തോ​ട് ചേ​ര്‍​ന്ന് കാ​ട്ടി​ലേ​ക്ക് ചാ​ടി ര​ക്ഷപ്പെ​ടു​ക​യാ​യി​രു​ന്നു. പൊ​ലി​സു​കാ​രും പി​ന്നാ​ലെ ചാ​ടി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up