മലപ്പുറം: മലബാറിന്റെ വികസനത്തിന് പൊതുവിൽ പ്രാധാന്യം നൽകിയും ജില്ലയുടെ വികസനക്കുതിപ്പിന് ആക്കം കൂട്ടാൻ ഉതകുന്നതുമായി പദ്ധതികൾക്ക് യുഡിഎഫ് സർക്കാരിന്റെ കന്നി ബജറ്റിൽ പരിഗണന. മലപ്പുറം ജില്ലയുടെ ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത, സ്പോർട്സ്, അടിസ്ഥാന വികസന മേഖലയിൽ നൂതനമായ പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിൽ നിന്നുള്ള മുസ്്ലിം ലീഗ് മന്ത്രിമാരുടെയും എംഎൽഎമാരുടെയും ആവശ്യങ്ങൾ പരമാവധി പരിഗണിച്ചു കൊണ്ടാണ് ജില്ലയ്ക്ക് പദ്ധതികൾ വകയിരുത്തിയിരിക്കുന്നത്.
ജില്ലയിലെ ആരോഗ്യമേഖലയിൽ വിവിധ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്പെഷാലിറ്റി ജനറൽ ആശുപത്രിയാക്കി ഉയർത്തുന്നതിനും കെട്ടിടം നിർമിക്കുന്നതിനുമുള്ള പ്രാഥമിക ചെലവുകൾക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
ആധുനിക കാൻസർ സെന്റർ മലപ്പുറത്ത് സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചെലവുകൾക്കായി 10 കോടി രൂപ വകയിരുത്തി. മഞ്ചേരി മെഡിക്കൽ കോളജ് അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവക്കായി പ്രത്യേക പദ്ധതി, അടിസ്ഥാന സൗകര്യങ്ങളും ഗതാഗത സൗകര്യവും വികസിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികളുണ്ട്.
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് റോഡ് നിർമാണത്തിന്റെ ഭാഗമായി പ്രഥമഘട്ട സ്ഥലമെടുപ്പ് പൂർത്തിയാക്കുന്നതിന് 10 കോടി രൂപ വകയിരുത്തി. വാണിയന്പലത്ത് റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി അഞ്ച് കോടി രൂപ വകയിരുത്തി.
നിലന്പൂർ റോഡ് വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മൈസൂർ-നഞ്ചൻഗോഡ് പാത നിർമിക്കുന്നതിനുള്ള പ്രാരംഭ നടപടിക്കായി രണ്ട് കോടി രൂപ വകയിരുത്തി. പുഞ്ചക്കൊല്ലി അളക്കൽ ഉന്നതിയിൽ പുന്നപ്പുഴയ്ക്ക് കുറുകേ പുഞ്ചക്കൊല്ലി പാലം പണിയുന്നതിന് ഒരു കോടി രൂപ വകയിരുത്തി.
തീരദേശ ജലവിഭവ സംരക്ഷണമേഖലയിൽ, പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി നിർമാണത്തിനായി മൂന്ന് കോടി രൂപ വകയിരുത്തി. നിർമാണത്തിന് ആവശ്യമായി വരുന്ന ബാക്കി തുക നബാർഡ് അടക്കമുള്ള സ്ഥാപനങ്ങളിൽനിന്ന് സ്വീകരിക്കും. കൂട്ടായി റഗുലേറ്റർകം ബ്രിഡ്ജ് നവീകരണത്തിനായി നടപടികൾ സ്വീകരിക്കുന്നതിനായി അഞ്ച് കോടി രൂപ വകയിരുത്തി.
റബര്‍ കര്‍ഷകര്‍ക്ക് ഉണര്‍വേകി ബജറ്റ്: താങ്ങുവില വര്‍ധന നേട്ടം
നിലമ്പൂര്‍: ബജറ്റില്‍ താങ്ങുവില ഉയര്‍ത്തിയത് റബര്‍ കര്‍ഷകര്‍ക്ക് നേട്ടമാകും. നിലവിലെ താങ്ങുവിലയില്‍ 50 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. 25 ശതമാനത്തിന്റെവര്ധനവരുത്തിയതോടെ താങ്ങുവില 250 രൂപയാകും. റബര്‍ ബാര്‍ഡിന്റെ നിലമ്പൂര്‍ - മഞ്ചേരി റീജണല്‍ ഓഫീസുകള്‍ക്ക് കീഴില്‍ വരുന്ന 25000ത്തിലേറെ ചെറുകിട റബര്‍ കര്‍ഷകര്‍ക്കാണ് ഗുണം ലഭിക്കുക.
നിലവില്‍ റബര്‍വില 250 രൂപയ്ക്ക് മുകളിലാണ്. അതിനാല്‍ സര്‍ക്കാറിന് നിലവില്‍ താങ്ങുവില ബാധ്യതയാകില്ല. കെ.എം. മാണി ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ് വിലയിടിവ് മൂലം പ്രതിസന്ധിയിലായ റബര്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ 150 രൂപ പ്രഖ്യാപിച്ചത്. പിന്നീട് അത് 170 രൂപയാക്കി ഉയര്‍ത്തി എല്‍ഡിഎഫ് സര്‍ക്കാര്‍ അത് 180രൂപയും പിന്നീട് അത് 200 രൂപയായും ഉയര്‍ത്തി.
റബര്‍ മേഖലയിലെ കൂലിച്ചെലവ്, രാസവളങ്ങളുടെ വില വര്‍ധന, അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റം എന്നിവ മൂലം റബര്‍ മേഖല വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് താങ്ങുവില 250 ആക്കി ഉയര്‍ത്തിയത് ആശ്വാസകരമാണെന്ന് കര്‍ഷകര്‍ പറയുന്നു.
ജില്ലയില്‍ 20,000 ത്തിലേറെ ടാപ്പിംഗ് തൊഴിലാളുകളുണ്ട്. റബറിന് 300 രൂപ താങ്ങുവില എന്നതായിരുന്നു യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം.
നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയ്ക്ക് പുതുജീവന്‍; പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് കോടി
നിലമ്പൂര്‍: പത്ത് വര്‍ഷത്തെ അവഗണനക്കൊടുവില്‍ മലബാറിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പ്പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ രണ്ട് കോടി രൂപ അനുവദിച്ചു.
2016ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ആര്യാടന് മുഹമ്മദ് മന്ത്രിയായിരിക്കെ സംസ്ഥാനം പാതി നിര്‍മാണച്ചെലവ് വഹിക്കാമെന്ന് റെയില്‍വേയുമായി ധാരണാപത്രം ഒപ്പുവച്ച പാത ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തലശേരി-മൈസൂര്‍ പാതയ്ക്ക് വേണ്ടി ഉപേക്ഷിക്കുകയായിരുന്നു.
ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവും റെയില്‍വേയുടെ ഏകാംഗകമ്മീഷനുമായ ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താന്‍ നിയോഗിച്ചു. ശ്രീധരന്റെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് 236 കിലോ മീറ്റര്‍ എന്നതിനു പകരം 162 കിലോ മീറ്ററില്‍ പാതയുടെ പണി തീര്‍ക്കാമെന്നും 6000 കോടിക്കു പകരം 3500 കോടി രൂപ മാത്രമേ ചെലവു വരികയുള്ളൂവെന്നും കണ്ടെത്തി. ഇതിന്റെഅടിസ്ഥാനത്തില്‍ കേരള റെയില്‍ ഡെവലപ്മെന്റ്് കോര്പറേഷന് എന്ന സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ കമ്പനി രൂപീകരിച്ചു.
ഇത് റെയില്‍വേ അംഗീകരിക്കുകയും നിലമ്പൂര്‍- നഞ്ചന്‍ഗോഡ് പാതയെ പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ബജറ്റില്‍ പാതയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് കോടി രൂപ ടോക്കണ്‍ പ്രൊവിഷനായി ഉള്‍പ്പെടുത്തി. വിശദപദ്ധതി രേഖ സമര്‍പ്പിക്കാന്‍ ഡിഎംആര്‍സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തി.
എന്നാല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പ്രഥമ പരിഗണന നല്കിയ നിലമ്പര്‍-നഞ്ചന്‍ഗോഡ് പാതയെ അട്ടിമിച്ച് ഒട്ടും പ്രായോഗികമല്ലാത്ത തലശേരി-മൈസൂര്‍ പാതയെ പരിഗണിക്കുകയായിരുന്നു ഇടതുസര്‍ക്കാര്‍. നിലമ്പൂര്‍-നഞ്ചന്‍ഗോഡ് പാതയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുക അനുവദിക്കാന്‍ ആര്യാടന് ഷൗക്കത്ത് എംഎല്‍എ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പാതയ്ക്ക് സംസ്ഥാന ബജറ്റില്‍ തുക അനുവദിച്ചത് വികസന പ്രതീക്ഷകള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ്.
Tags : Local News Nattuvishesham Malappuram