x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ട്ടു​വ-​തോ​ട്ടു​വ​ക്ക​ട​വ് റോ​ഡി​ല്‍ സ​ര്‍​വ​ത്ര കു​ഴി​ക​ള്‍; ദു​രി​തം പേ​റി യാ​ത്ര​ക്കാ​ർ

വെബ് ഡെസ്ക്
Published: September 1, 2026 01:28 AM IST | Updated: September 1, 2026 01:28 AM IST

തോ​ട്ടു​വ-​തോ​ട്ടു​വ​ക്ക​ട​വ് റോ​ഡി​ലെ കു​ഴി​ക​ള്‍.

പെ​രു​മ്പാ​വൂ​ര്‍: തോ​ട്ടു​വ-​തോ​ട്ടു​വ​ക്ക​ട​വ് റോ​ഡി​ല്‍ നി​റ​യെ കു​ഴി​ക​ള്‍. ഒ​ന്ന​ര​കി​ലോ​മീ​റ്റ​ര്‍ മാ​ത്രം ദൈ​ര്‍​ഘ്യ​മു​ള്ള റോ​ഡ് പൂ​ര്‍​ണ​മാ​യും പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. ഇ​വി​ടെ നി​ർ​മാ​ണ പ്ര​വ​ൃത്തി​ക​ൾ ന​ട​ത്തി​യി​ട്ട് 20 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി.

വ​ല്ലം-​പാ​ണം​കു​ഴി റോ​ഡി​നേ​യും തോ​ട്ടു​വ-​ന​മ്പി​ള്ളി റോ​ഡി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ലി​ങ്ക് റോ​ഡാ​ണി​ത്. ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ല്‍ ക​ട്ട​വി​രി​ച്ച​ത​ല്ലാ​തെ മ​റ്റ് പ​ണി​ക​ളൊ​ന്നും റോ​ഡി​ല്‍ ന​ട​ത്തി​യി​ട്ടി​ല്ല. റോ​ഡി​ല്‍ കാ​ന​യി​ല്ലാ​ത്ത​തി​നാ​ല്‍ വെ​ള്ളം കെ​ട്ടി​യാ​ണ് റോ​ഡ് സ്ഥി​ര​മാ​യി ത​ക​രു​ന്ന​ത്. തോ​ട്ടു​വ ധ​ന്വ​ന്ത​രി ക്ഷേ​ത്രം, ചേ​രാ​ന​ല്ലൂ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി, ചേ​രാ​ന​ല്ലൂ​ര്‍ ശി​വ​ക്ഷേ​ത്രം, മം​ഗ​ള​ഭാ​ര​തി ആ​ശ്ര​മം, ചേ​രാ​ന​ല്ലൂ​ര്‍ ച​ര്‍​ച്ച്, യു​പി സ്‌​കൂ​ള്‍, മ​ങ്കു​ഴി തി​രു​ക്കു​ടും​ബ ദേ​വാ​ല​യം കൂ​ടാ​തെ വി​വി​ധ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും പ​ത്തി​ലേ​റെ ബ​സ് സ​ര്‍​വീ​സു​ക​ളു​മു​ള്ള റോ​ഡാ​ണി​ത്.

ഇ​തു​വ​ഴി കാ​ല്‍​ന​ട​യാ​ത്ര പോ​ലും ദു​സ​ഹ​മാ​ണ്. ര​ണ്ട് മാ​സം ക​ഴി​ഞ്ഞാ​ല്‍ തോ​ട്ടു​വ-​ധ​ന്വ​ന്ത​രി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​വും ചേ​രാ​ന​ല്ലൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സീ​സ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ലെ തി​രു​നാ​ളു​മാ​ണ്. ചേ​രാ​ന​ല്ലൂ​ര്‍-​തോ​ട്ടു​വ, മ​ങ്കു​ഴി, ഓ​ച്ചാം​തു​രു​ത്ത്, ന​ടു​ത്തു​രു​ത്ത് മേ​ഖ​ല​യി​ലെ ആ​ളു​ക​ള്‍​ക്ക് പെ​രു​മ്പാ​വൂ​ര്‍, കാ​ല​ടി മേ​ഖ​ല​യി​ലേ​ക്ക് പോ​കു​ന്ന​തി​നു​ള്ള ഏ​ക റോ​ഡാ​ണി​ത്. ഇ​പ്പോ​ള്‍ ത​ന്നെ ഓ​ട്ടോ​റി​ക്ഷ വി​ളി​ച്ചാ​ല്‍ വ​രാ​ന്‍ മ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

Tags : Nattuvishesham Districtnews Deepikanews Hardship

Recent News

Corehub Up