പ്രമോദ് അശോകിനെ പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചപ്പോൾ.
ചെറുതോണി: അമിത മദ്യപാനത്തെത്തുടർന്ന് പൈനാവ് ഭാഗത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവിനെ ഇടുക്കി പോലീസ് പടമുഖം സ്നേഹമന്ദിരത്തിലെത്തിച്ചു. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി പ്രമോദ് അശോക് (34) നെയാണ് സ്നേഹ മന്ദിരത്തിലെത്തിച്ചത്.
സ്വന്തം സ്ഥലം ബംഗളൂരുവാണെന്നാണ് പ്രമോദ് പറയുന്നത്. ഖത്തർ, ഒമാൻ, ദുബായ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നതായും പ്രമോദ് പറയുന്നു. ജോലി അന്വേഷിച്ചാണ് ഇടുക്കിയിൽ എത്തിയത്. തനിക്ക് അമ്മയും ഒരു സഹോദരിയും ഉള്ളതായി ഇയാൾ പറയുന്നു.
ഈ യുവാവിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നവർ ഇടുക്കി പോലീസ് സ്റ്റേഷനിലോ 9495510460, 9447463933 എന്ന ഫോൺ നമ്പറുകളിലോ അറിയിക്കണമെന്ന് സ്നേഹമന്ദിരം ഡയറക്ടർ വി.സി. രാജു അറിയിച്ചു.