x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ലി​യു​ടെ സാ​ന്നി​ധ്യം; പ​രി​ശോ​ധ​ന ന​ട​ത്തി


Published: February 4, 2026 12:37 AM IST | Updated: February 4, 2026 12:37 AM IST

പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് കേ​ള​കം വെ​ണ്ടേ​ക്കും ചാ​ലി​ൽ വ​ന​പാ​ല​ക​ർ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

കേ​ള​കം: കേ​ള​കം പ​ഞ്ചാ​യ​ത്തി​ലെ വെ​ണ്ടേ​ക്കും​ചാ​ല്‍ മേ​ഖ​ല​യി​ല്‍ വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സം പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പു​ലി​യു​ടെ സാ​ന്നി​ധ്യം ഉ​ള്ള​താ​യി സം​ശ​യം പ്ര​ക​ടി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു വ​ന​പാ​ല​ക​രു​ടെ പ​രി​ശോ​ധ​ന.

ആ​ർ​ആ​ർ​ടി ഡെ​പ്യൂ​ട്ടി റേഞ്ച് ഓ​ഫീ​സ​ർ ഷൈ​നികു​മാ​ർ, മ​ണ​ത്ത​ണ സെക്‌ഷൻ ഓ​ഫീ​സ​ർ പ്ര​മോ​ദ്കു​മാ​ർ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന 18 അം​ഗ വ​ന​പാ​ല​ക സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡ്രോ​ൺ അ​ട​ക്കം ഉ​പ​യോ​ഗി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പു​ലി​യു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി ത​വ​ണ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ക​യും വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ കാ​ണാ​താ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്തു​ള്ള​ത് പു​ലി​യ​ല്ല ക​ടു​വ​യാ​ണെ​ന്നും മാ​സ​ങ്ങ​ളാ​യി ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​തെ​ന്നും ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Tags : Presence of tiger nattuvishesham local news

Recent News

Corehub Up