x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദി​വ്യ ര​ഹ​സ്യ​വും ദി​വ്യ​ദാ​ന​വു​മാ​ണ് പൗ​രോ​ഹി​ത്യം: ബി​ഷ​പ് ഡോ. സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ


Published: March 31, 2026 03:19 AM IST | Updated: March 31, 2026 03:19 AM IST


പു​ന​ലൂ​ർ: പൗ​രോ​ഹി​ത്യം ദി​വ്യ​ര​ഹ​സ്യ​വും ദി​വ്യ​ദാ​ന​വു​മാ​ണെ​ന്ന വി​ശു​ദ്ധ ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പ​യു​ടെ വാ​ക്കു​ക​ൾ ഓ​ർ​മി​ക്ക​ണ​മെ​ന്ന് പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ. പു​ന​ലൂ​ർ സെ​ന്‍റ്മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ വി​ശു​ദ്ധ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന തൈ​ല പ​രി​ക​ർ​മ ദി​വ്യ​ബ​ലി​യി​ലും പൗ​രോ​ഹി​ത്യ വ്ര​ത ന​വീ​ക​ര​ണ​ത്തി​ലും പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.
ഒ​രു പു​രോ​ഹി​ത​ൻ ദൈ​വ​വു​മാ​യി ആ​ത്മ​ബ​ന്ധ​വും മെ​ത്രാ​നു​മാ​യും സ​ഹ​വൈ​ദി​ക​രു​മാ​യും ദൈ​വ​ജ​ന​വു​മാ​യും അ​ടു​പ്പ​വും കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യാ​യി ജീ​വി​ക്ക​ണ​മെ​ന്ന് കാ​ലം ചെ​യ്ത ഫ്രാ​ൻ​സി​സ് മാ​ർ​പ്പാ​പ്പ പ​റ​ഞ്ഞി​ട്ടു​ള്ള​ത് ഓ​ർ​മി​ക്ക​ണം. പൗ​രോ​ഹി​ത്യം സ്നേ​ഹ​ത്തി​ലും എ​ളി​മ​യി​ലും സേ​വ​ന​ത്തി​ലും അ​ധി​ഷ്ഠി​ത​മാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ലി​യോ മാ​ർ​പാ​പ്പ പ​റ​ഞ്ഞ​ത്.
ജ്ഞാ​ന സ്നാ​ന​ത്തി​ലൂ​ടെ പൊ​തു പൗ​രോ​ഹി​ത്യ​ത്തി​ൽ പ​ങ്കു​കാ​രാ​യ ദൈ​വ ജ​ന​ത്തെ ശു​ശ്രൂ​ഷി​ക്കു​ന്ന​താ​ണ് ഒ​രു പു​രോ​ഹി​ത​ന്‍റെ ക​ട​മ​യെ​ന്ന് ബി​ഷ​പ് പ​റ​ഞ്ഞു.
ദി​വ്യ​ബ​ലി​ക്ക് പു​ന​ലൂ​ർ ബി​ഷ​പ് ഡോ. ​സെ​ൽ​വി​സ്റ്റ​ർ പൊ​ന്നു​മു​ത്ത​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. രൂ​പ​ത​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ ൽ ​വൈ​ദി​ക​രും സ​ന്യ​സ്ത​രും രൂ​പ​ത അ​ജ​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ളും പു​ന​ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ അ​ജ​പാ​ല​ന സ​മി​തി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. പു​ന​ലൂ​ർ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ വാ​സ് പങ്കെ ടുത്തു.

 

Tags : nattu vishesham Priesthood mystery and a divine

Recent News

Corehub Up