x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ൾ ബ​സി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രിക്ക്

വെബ് ഡെസ്ക്
Published: August 8, 2026 03:08 AM IST | Updated: August 8, 2026 03:08 AM IST

അപകടത്തിൽപ്പെട്ട സ്കൂൾ ബസ്.

കൊ​യി​ലാ​ണ്ടി: ദേ​ശീ​യ​പാ​ത മൂ​ടാ​ടി​യി​ൽ സ്‌​കൂ​ൾ ബ​സി​ൽ ദീ​ർ​ഘ​ദൂ​ര സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മൂ​ടാ​ടി വീ​മം​ഗ​ലം യു.​പി. സ്‌​കൂ​ളി​ലെ ബ​സി​ലാ​ണ് ക​ണ്ണൂ​രി​ൽ നി​ന്ന് കോ​ഴി​ക്കോ​ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​വാ​ലം ബ​സ് ഇ​ടി​ച്ച​ത്.

സ്‌​കൂ​ൾ ബ​സ് ഡ്രൈ​വ​ർ​ക്കും സ്വ​കാ​ര്യ ബ​സി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് യാ​ത്ര​ക്കാ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. സ്‌​കൂ​ൾ ബ​സി​ന്‍റെ ഡ്രൈ​വ​ർ ആ​ന​ക്കു​ളം സ്വ​ദേ​ശി ബാ​ബു​വി​ന് ത​ല​യ്ക്ക് പ​രി​ക്കേ​റ്റു. സ്‌​കൂ​ൾ ബ​സി​ൽ കു​ട്ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സ്വ​കാ​ര്യ ബ​സി​ലു​ണ്ടാ​യി​രു​ന്ന ഒ​രു വ​യോ​ധി​ക​ന്‍റെ കൈ ​വി​ര​ലി​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.അ​പ​ക​ട​ത്തി​ന് ശേ​ഷം നി​ർ​ത്താ​തെ പോ​യ ബ​സ് കൊ​ല്ല​ത്തു നി​ന്നും കൊ​യി​ലാ​ണ്ടി പോ​ലീ​സ് ത​ട​യു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Tags : Local News Nattuvishesham Private bus

Recent News

Corehub Up