x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ജ​റ്റി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍


Published: June 20, 2026 05:30 AM IST | Updated: June 20, 2026 05:30 AM IST

മ​ഞ്ചേ​രി: സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ നി​രാ​ശ​രാ​യി സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍.​ കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​തോ​ടെ ന​ട്ടെ​ല്ലൊ​ടി​ഞ്ഞ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തി​ന് കൂ​നി​ല്‍​മേ​ല്‍ കു​രു​വാ​യി ഇ​ന്ധ​ന വി​ലവ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കെ സ​ര്‍​ക്കാ​ര്‍ ഭാ​ഗ​ത്തുനി​ന്ന് ആ​ശ്വാ​സ പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്ന​ത്.

ന​ഷ്ടം സ​ഹി​ച്ച് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യ ഉ​റ​പ്പ് ഇ​ത്ത​ര​ത്തി​ല്‍ ഈ ​വ്യ​വ​സാ​യ മേ​ഖ​ല​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്ന് പ്ര​തി​ക്ഷി​ച്ചി​ല്ലെ​ന്നും സം​സ്ഥാ​ന ബ​ജ​റ്റി​നെ​തി​രാ​യി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്ന​താ​യും ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് കെ.​കെ. തോ​മ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹം​സ ഏ​രി​ക്കു​ന്ന​ന്‍, ട്ര​ഷ​റ​ര്‍ എം.​എ​സ്. പ്രേം​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ്വ​കാ​ര്യ​ബ​സു​ക​ളി​ലും സ്ത്രീ ​യാ​ത്ര​ക്കാ​ര്‍​ക്ക് സീ​റോ ടി​ക്ക​റ്റ് യാ​ത്ര ന​ട​പ്പാ​ക്ക​ണ​മെ​ന്നും സീ​റോ ടി​ക്ക​റ്റി​ന് തു​ല്യ​മാ​യ തു​ക കെ​എ​സ്ആ​ര്‍​ടി​സി​ക്ക് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന​തുപോ​ലെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും ന​ല്‍​ക​ണ​മെ​ന്നും ഇ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളി​ല്ലാ​ത്ത പ​ക്ഷം 30ന് ​ശേ​ഷം സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്തി​വച്ച് സ​മ​രം ചെ​യ്യു​മെ​ന്നും സ്വ​കാ​ര്യ ബ​സു​ട​മ​ക​ള്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up