x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രിയദർശിനി സൗ​ജ​ന്യ​യാ​ത്രയ്ക്ക് ഉജ്വല തു​​ട​​ക്കം


Published: June 16, 2026 07:00 AM IST | Updated: June 16, 2026 07:00 AM IST

 ച​​ങ്ങ​​നാ​​ശേ​​രി: കെ​​എ​​സ്ആ​​ര്‍​ടി​​സി ഓ​​ര്‍​ഡി​​ന​​റി ബ​​സി​​ല്‍ സ്ത്രീ​​ക​​ള്‍​ക്കാ​​യി ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ പ്രി​​യ​​ദ​​ര്‍​ശി​​നി സൗ​​ജ​​ന്യ​​യാ​​ത്രാ പ​​ദ്ധ​​തി​​യ്ക്ക് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ തു​​ട​​ക്ക​​മാ​​യി.      ഇന്നലെ രാ​​വി​​ലെ ഒ​​മ്പ​​തി​​ന് പെ​​രു​​ന്ന മു​​നി​​സി​​പ്പ​​ല്‍ ബ​​സ് സ്റ്റാ​​ന്‍​ഡി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ല​​ത​​ല ഉ​​ദ്ഘാ​​ട​​നം മ​​ന്ത്രി റോ​​ജി എം. ജോ​​ണ്‍ ആ​​ദ്യ ടി​​ക്ക​​റ്റ് മ​​ഹി​​ളാ കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബെ​​റ്റി ടോ​​ജോ​​യ്ക്ക് ന​​ല്‍​കി  നി​​ര്‍​വ​​ഹി​​ച്ചു.

കെ​​എ​​സ്ആ​​ര്‍​ടി​​സി​​ക്ക് സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​യു​​ണ്ടാ​​കാ​​തെ സൗ​​ജ​​ന്യ​​യാ​​ത്രാ പ​​ദ്ധ​​തി​​യെ സ​​ര്‍​ക്കാ​​ര്‍ പി​​ന്തു​​ണ​​യ്ക്കു​​മെ​​ന്ന് മ​​ന്ത്രി  പ​​റ​​ഞ്ഞു. വി​​നു ജോ​​ബ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.      മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ജോ​​മി ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു​​ശേ​​ഷം ആ​​ര്‍​എ​​ന്‍​ഇ-207 കൃ​​ഷ്ണ​​പു​​രം കാ​​വാ​​ലം റൂ​​ട്ടി​​ലു​​ള്ള ബ​​സി​​ല്‍ മ​​ന്ത്രി​​യും എം​​എ​​ല്‍​എ​​യും കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സ് സ്റ്റാ​​ന്‍​ഡ് വ​​രെ യാ​​ത്ര ചെ​​യ്തു.

      എ​​ടി​​ഒ പി.​​എ.​​അ​​ഭി​​ലാ​​ഷ്, പ്രോ​​ഗ്രാം കോ​​ര്‍​ഡി​​നേ​​റ്റ​​ര്‍​മാ​​രാ​​യ ജോ​​ബ് വി​​രു​​ത്തി​​ക്ക​​രി, സ​​ന്തോ​​ഷ് കു​​ര്യ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. എ​​സ്ബി കോ​​ള​​ജി​​ലെ വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള്‍ ബ​​സി​​ലെ ക​​ന്നി​​യാ​​ത്ര​​യി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.               പെ​​രു​​ന്ന മു​​നി​​സി​​പ്പ​​ല്‍ ബ​​സ് സ്റ്റാ​​ന്‍​ഡി​​ലും കെ​​എ​​സ്ആ​​ര്‍​ടി​​സി സ്റ്റേ​​ഷ​​ന്‍ ബ​​സ് സ്റ്റോ​​പ്പി​​ലും യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ളും പ്ര​​വ​​ര്‍​ത്ത​​ക​​രും യാ​​ത്ര​​ക്കാ​​രു​​മു​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ചേ​​ര്‍​ന്ന് മ​​ധു​​ര വി​​ത​​ര​​ണം ന​​ട​​ത്തി. ​​

Tags : nattu vishesham Priyadarshini's volunteer brilliant start

Recent News

Corehub Up