x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നടപടികൾ വൈകുന്നു; ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫി​സ് നിർമാണം ഉടൻ തുടങ്ങണമെന്ന്

വെബ് ഡെസ്ക്
Published: October 27, 2026 04:54 AM IST | Updated: October 27, 2026 04:54 AM IST

അ​ധി​കൃ​ത അ​നാ​സ്ഥ കാ​ര​ണം പു​തു​ക്കി​പ്പ​ണി​യാ​ൻ ക​ഴി​യാ​തെ ജീ​ർ​ണാ​വ​സ്ഥ​യി​ലാ​യ ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ടം.

ചെ​മ്പ​നോ​ട: കാ​ർ​ഷി​ക മേ​ഖ​ല​യാ​യ ചെ​മ്പ​നോ​ട​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സി​നോ​ട് അ​ധി​കൃ​ത​ർ​ക്ക് അ​വ​ഗ​ണ​ന​യെ​ന്ന് പ​രാ​തി. ജീ​ർ​ണി​ച്ച ഓ​ഫി​സ് കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യാ​ൻ മു​ൻ സ​ർ​ക്കാ​റി​ന്‍റെ ഭ​ര​ണ കാ​ല​ത്ത് 45 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.​

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​ഫി​സ് വാ​ട​ക കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ക്കാ​നാ​യി മൂ​ന്ന് ത​വ​ണ ലേ​ല​ത്തി​ൽ​വ​ച്ചെ​ങ്കി​ലും ആ​രു​മെ​ടു​ത്തി​ല്ല.
നാ​ലാം ത​വ​ണ ന​ട​ന്ന ലേ​ലം വി​ജ​യി​ച്ചെ​ന്ന് സൂ​ച​ന​യു​ണ്ട​ങ്കി​ലും പൊ​ളി​ക്ക​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ നീ​ണ്ടു പോ​കു​ക​യാ​ണ്. പ​ഴ​യ കെ​ട്ടി​ടം ഇ​പ്പോ​ൾ കാ​ട് മൂ​ടി​യ നി​ല​യി​ലാ​ണ്. ചെ​മ്പ​നോ​ട വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജേ​ക്ക​ബ്) ചെ​മ്പ​നോ​ട മേ​ഖ​ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags :

Recent News

Corehub Up